നിങ്ങൾക്ക് കാപ്പി ഇഷ്ടമാണോ? കാപ്പി കുടിച്ച് ജോലി നേടാൻ അവസരമൊരുക്കുന്ന PG ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കാം

Last Updated:

രാജ്യത്തെ കോഫി വ്യവസായ മേഖലയില്‍ കോഫി ടേസ്റ്റര്‍ ആയി പ്രവര്‍ത്തിക്കാനാവശ്യമായ അറിവും കഴിവും ലഭിച്ച വിദഗ്ധരെ രൂപപ്പെടുത്തിയെടുക്കുകയെന്ന ഉദ്ദേശത്തോടെ ആരംഭിച്ച കോഴ്‌സാണിത്

കോഫി ടേസ്റ്റർ
കോഫി ടേസ്റ്റർ
കോഫി ബോര്‍ഡ് ഓഫ് ഇന്ത്യയുടെ 2025-26 അധ്യയന വര്‍ഷത്തേക്കുള്ള പി‌ ജി ഡിപ്ലോമ ഇന്‍ കോഫി ക്വാളിറ്റി മാനേജ്‌മെന്റ് കോഴ്‌സിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. രാജ്യത്തെ കോഫി വ്യവസായ മേഖലയില്‍ കോഫി ടേസ്റ്റര്‍ ആയി പ്രവര്‍ത്തിക്കാനാവശ്യമായ അറിവും കഴിവും ലഭിച്ച വിദഗ്ധരെ രൂപപ്പെടുത്തിയെടുക്കുകയെന്ന ഉദ്ദേശത്തോടെ ആരംഭിച്ച കോഴ്‌സാണിത്.
പ്രധാന പഠന മേഖലകൾ
കോഫി കള്‍ട്ടിവേഷന്‍ പ്രാക്ടീസസ്, പോസ്റ്റ് ഹാര്‍വെസ്റ്റ് മാനേജ്‌മെന്റ് ആന്‍ഡ് പ്രാക്ടീസസ്, കോഫീ ക്വാളിറ്റി ഇവാല്യുവേഷന്‍, റോസ്റ്റിംഗ്, ബ്രൂവിംഗ് ടെക്‌നിക്‌സ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് ട്രേഡ്, ക്വാളിറ്റി അഷ്വറന്‍സ് സിസ്റ്റംസ്, എന്നിവയാണ് കോഴ്‌സിന്റെ പാഠ്യപദ്ധതിയിലുള്‍പ്പെടുന്നത്.മൂന്ന് ട്രൈസെമസ്റ്ററുകളിലായി നടത്തുന്ന 12 മാസത്തെ പ്രോഗ്രാമാണിത്. പഠനമാധ്യമം ഇംഗ്ലീഷാണ്.
പഠനാവസരം
ഓപ്പണ്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കും കോഫി ഇന്‍ഡസ്ട്രി സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്കും അവസരമുണ്ട്. കോഫി ഇന്‍ഡസ്ട്രി സ്‌പോണ്‍സര്‍ഷിപ്പുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. അക്കാദമിക റെക്കോര്‍ഡ്, വ്യക്തിഗത അഭിമുഖവം സെന്‍സറി ഇവാല്യുവേഷന്‍ എന്നിവയുടെ അടിസ്ഥാനത്തിലാകും വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുക.
advertisement
കോഴ്‌സിന്റെ ഫീസ് 2,50,000/- രൂപയാണ്. പട്ടിക ജാതി /വർഗ്ഗ വിഭാഗക്കാര്‍ക്ക് ഫീസില്‍ സ്വാഭാവിക ഇളവ് ലഭിക്കും. പട്ടിക ജാതി /വർഗ്ഗ വിഭാഗക്കാര്‍ അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റും നൽകേണ്ടതുണ്ട്.
ആർക്കൊക്കെ അപേക്ഷിക്കാം
ബോട്ടണി, സുവോളജി, കെമിസ്ട്രി, ബയോടെക്‌നോളജി, ബയോസയന്‍സ്, ഫുഡ് ടെക്‌നോളജി, ഫുഡ് സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ് എന്നിവയിലേതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവരായിരിക്കണം അപേക്ഷകർ. അഗ്രിക്കള്‍ച്ചറല്‍ സയന്‍സിലെ ബിരുദമുള്ളവര്‍ക്കും ഈ പ്രോഗ്രാമിന് അപേക്ഷിക്കാം.
അപേക്ഷാ ക്രമം
കോഴ്‌സിന്റെ അപേക്ഷാ ഫോം കോഫി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രസ്തുത ഫോം ഉപയോഗിച്ചോ, ബംഗളുരുവിലുള്ള കോഫി ബോര്‍ഡിന്റെ ഓഫീസില്‍ നിന്ന് നേരിട്ടു ലഭിക്കുന്ന അപേക്ഷ ഫോം ഉപയോഗിച്ചോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.1500/- രൂപയാണ്,അപേക്ഷാ ഫീസ്പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും സെപ്റ്റംബര്‍ 30നകം,കോഫി ബോര്‍ഡിന്റെ ഓഫീസില്‍ ലഭിച്ചിരിക്കണം.അഭിമുഖവും സെലക്ഷനും ഒക്ടോബര്‍ 2,3 തീയതികളിൽ നടക്കും.
advertisement
വിലാസം 
ഡിവിഷണല്‍ ഹെഡ്, കോഫി ക്വാളിറ്റി, കോഫി ബോര്‍ഡ്, നമ്പര്‍ 1, ഡോ. ബി.ആര്‍ അംബേദ്കര്‍ വീഥി, ബംഗളുരു-560001
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനും
തയാറാക്കിയത്-  ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
മലയാളം വാർത്തകൾ/ വാർത്ത/Career/
നിങ്ങൾക്ക് കാപ്പി ഇഷ്ടമാണോ? കാപ്പി കുടിച്ച് ജോലി നേടാൻ അവസരമൊരുക്കുന്ന PG ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കാം
Next Article
advertisement
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടിജെഎസ് ജോര്‍ജ് അന്തരിച്ചു
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടിജെഎസ് ജോര്‍ജ് അന്തരിച്ചു
  • മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ് ജോർജ് 97-ാം വയസിൽ അന്തരിച്ചു.

  • 2011-ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ച ടി.ജെ.എസ് ജോർജിന് 2019-ൽ സ്വദേശാഭിമാനി-കേസരി പുരസ്കാരവും ലഭിച്ചു.

  • സ്വതന്ത്ര ഇന്ത്യയില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ പത്രാധിപരാണ് ടി.ജെ.എസ്. ജോർജ്

View All
advertisement