'സർദാർ പട്ടേലിൻ്റെ കസേരയിൽ ഇരിക്കുന്നത് കെ സി വേണുഗോപാലിനെ പോലുള്ള റൗഡികൾ': മണിശങ്കർ അയ്യർ
- Published by:Rajesh V
- news18-malayalam
Last Updated:
കോൺഗ്രസിന്റെ എക്കാലത്തെയും മോശം സംഘടനാകാര്യ സെക്രട്ടറിയാണ് കെ സി വേണുഗോപാലെന്നും മണിശങ്കർ അയ്യർ ന്യൂസ് 18നോട് പറഞ്ഞു
തിരുവനന്തപുരം: പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന പ്രസ്‌താവനയ്ക്ക് പിന്നാലെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണി ശങ്കർ അയ്യർ. കോൺഗ്രസിന്റെ എക്കാലത്തെയും മോശം സംഘടനാകാര്യ സെക്രട്ടറിയാണ് കെ സി വേണുഗോപാലെന്നും ഇതുപോലുള്ള റൗഡിയെയാണ് സർദാർ വല്ലഭായിയുടെ കസേരയിൽ രാഹുൽ ഗാന്ധി ഇരുത്തിയിരിക്കുന്നതെന്നും മണിശങ്കർ അയ്യർ ന്യൂസ് 18നോട് തുറന്നടിച്ചു.
ഇതും വായിക്കുക: 'മുഖ്യമന്ത്രിയെ ഗാന്ധിയെന്ന് പറയാത്തത് തന്നെ ഭാഗ്യം, മണിശങ്കർ അയ്യർ പാർട്ടിയിൽ ഇല്ല': രമേശ് ചെന്നിത്തല
'ഒരു കോൺഗ്രസുകാരനെന്ന നിലയ്ക്ക് കേരളത്തിൽ കോൺഗ്രസ് ജയിക്കണമെന്നാണ് എന്റെ ആഗ്രഹം. എന്നാൽ ഒരു ഗാന്ധിയൻ എന്ന നിലയ്ക്ക് എനിക്ക് സത്യം പറഞ്ഞേ മതിയാകൂ. സത്യം എന്തെന്നാൽ പിണറായി വിജയന്റെ മികച്ച ഭരണമെന്ന് പ്ലാനിങ് ബോർഡ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ വാക്കുകളിൽ നിന്നും വ്യക്തമായി. ഇത്രയും നല്ല സർക്കാർ വീണ്ടും അധികാരത്തിൽ വന്നില്ലെങ്കിൽ മലയാളികൾ നിരാശരാകുമെന്നാണ് ഞാൻ കരുതുന്നത്. ഇത്രയും നല്ല ഭരണം കേരളമോ, ഇന്ത്യയോ മുൻപ് കണ്ടിട്ടില്ല.
advertisement
ഇതൊരു മാർക്സിസ്റ്റ് സർക്കാരാണെങ്കിലും രാജീവിയൻ സർക്കാരാണ്. രാജീവ് ഗാന്ധിയുടെ സ്വപ്നമായ പഞ്ചായത്തീരാജ് ഏറ്റവും നന്നായി നടപ്പാക്കുന്ന സർക്കാരാണ് പിണറായിയുടേത്. ഞാൻ ഇപ്പോൾ കോൺഗ്രസിന്റെ ഭാഗമാണോ അല്ലയോ എന്ന് എനിക്ക് അറിയില്ല. എന്നെ പുറത്താക്കിയെന്നാണ് കോൺഗ്രസ് വക്താവ് പവൻഖേര പറഞ്ഞത്. എന്നാൽ എന്റെ ജീവിതത്തിൽ നിന്ന് പവൻഖേരയെ ഇന്ന് പുറത്താക്കുകയാണ്. എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ടത് മല്ലികാർജുൻ ഖാർഗയോ സോണിയാ ഗാന്ധിയോ രാഹുൽ ഗാന്ധിയോ ആണ്, അല്ലാതെ പവൻ ഖേരയല്ല.
advertisement
കമ്മ്യൂണിസ്റ്റുകാർ അകറ്റിനിർത്തേണ്ടവരാണെങ്കിൽ എന്തിന് മൻമോഹൻസിംഗ് അവരോടൊപ്പം ചേർന്ന് സഖ്യമുണ്ടാക്കി ഭരിച്ചു'- മണിശങ്കർ അയ്യർ പറഞ്ഞു.
നേരത്തെ മുഖ്യമന്ത്രിയായി പിണറായി വിജയൻ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന മണി ശങ്കർ അയ്യറുടെ പ്രസ്താവന ഏറെ ചർച്ചയായിരുന്നു. ഇതിന്റെ അലയൊലിയടങ്ങും മുമ്പാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കൾക്കെതിരേ വീണ്ടും വിമർശനവുമായി അദ്ദേഹം രംഗത്തെത്തിയത്. എന്നാൽ, മണി ശങ്കർ അയ്യറെ തള്ളി കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. അദ്ദേഹത്തിന് കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു പവൻ ഖേരയുടെ പ്രതികരണം.
സർക്കാർ നടത്തിയ വിഷൻ 2031; വികസനവും ജനാധിപത്യവും എന്ന പരിപാടിയിൽ വെച്ചായിരുന്നു അദ്ദേഹം പിണറായി വീണ്ടും അധികാരത്തിലെത്തുമെന്ന പരാമർശം നടത്തിയത്. പരിപാടിയിൽ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് പ്രമുഖർക്ക് കോൺഗ്രസ് നേതൃത്വം കത്തെഴുതിയിരുന്നു.
advertisement
Summary: Continuing his streak of controversial remarks, veteran leader Mani Shankar Aiyar has launched a direct and scathing attack on AICC General Secretary KC Venugopal, calling him a "rowdy" and the "worst organizing secretary" in the history of the Congress party. Speaking to News 18, Aiyar criticized Rahul Gandhi’s decision to appoint KC Venugopal to a position once held by stalwarts like Sardar Vallabhbhai Patel, labeling Venugopal’s leadership as detrimental to the party’s organization.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Feb 16, 2026 3:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സർദാർ പട്ടേലിൻ്റെ കസേരയിൽ ഇരിക്കുന്നത് കെ സി വേണുഗോപാലിനെ പോലുള്ള റൗഡികൾ': മണിശങ്കർ അയ്യർ







