advertisement

തലശ്ശേരിക്ക് അഭിമാന നേട്ടം: കൊളശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ദേശീയ ക്വാളിറ്റി അക്രഡിറ്റേഷൻ

Last Updated:

രോഗികള്‍ക്ക് നല്‍കുന്ന സേവനത്തില്‍ മുന്നില്‍, ദേശീയത്തലത്തില്‍ 94 ശതമാനം മാര്‍ക്ക് നേടി, അംഗീകാര നിറവില്‍ കൊളശ്ശേരി നഗര പ്രാഥമികാരോഗ്യ കേന്ദ്രം. ദിനംപ്രതി 150-200 രോഗികള്‍ ചികിത്സ തേടി എത്തുന്നു.

കൊളശ്ശേരി നഗര പ്രാഥമികാരോഗ്യ കേന്ദ്രം 
കൊളശ്ശേരി നഗര പ്രാഥമികാരോഗ്യ കേന്ദ്രം 
തലശ്ശേരിയിലെ കൊളശ്ശേരി നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം. ആരോഗ്യ കേന്ദ്രങ്ങളുടെ മികവ് പരിശോധിച്ച് അക്രഡിറ്റേഷന്‍ നല്‍കുന്ന നാഷനല്‍ ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സിയുടെ പരിശോധനയിലാണ് 94 ശതമാനം മാര്‍ക്ക് നേടിയത്.
ജില്ലാ തല യോഗ്യതയ്ക്ക് ശേഷം സംസ്ഥാനതല അംഗങ്ങളുടെ പരിശോധനയിലും കൊളശ്ശേരി കേന്ദ്ര പ്രാഥമിക ആരോഗ്യ കേന്ദ്രം മികവ് പുലര്‍ത്തി. സ്ഥാപനത്തിൻ്റെ അടിസ്ഥാന സൗകര്യം, രോഗികളുടെ അഭിപ്രായം, ജീവനക്കാരുടെ പെരുമാറ്റം എന്നിവയുടെ അടിസ്ഥാനത്തില്‍ ദേശീയ തലത്തില്‍ നിന്നും അംഗീകാരം ലഭിച്ചു.
അടുത്ത മൂന്ന് വര്‍ഷം സ്ഥാപനത്തിൻ്റെ ഭൗതികസാഹചര്യ വികസനത്തിന് 2 ലക്ഷം രൂപ വീതം കേന്ദ്രം നല്‍കും. ദിവസേന 150 നും 200 നും ഇടയില്‍ രോഗികള്‍ ഇവിടെ ചികിത്സയ്‌ക്കെത്തുന്നുണ്ട്. ഗര്‍ഭിണികള്‍ക്കുള്ള ക്ലിനിക് സൗകര്യം, കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍, ടെലിമെഡിസിന്‍ എന്നിങ്ങനെ സേവനം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ലഭ്യമാണ്. നഗരത്തിലെ 32 വാര്‍ഡുകളില്‍ നിന്നുള്ള ആശാ വര്‍ക്കര്‍മാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കിഴീല്‍ പ്രവര്‍ത്തിക്കുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
തലശ്ശേരിക്ക് അഭിമാന നേട്ടം: കൊളശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ദേശീയ ക്വാളിറ്റി അക്രഡിറ്റേഷൻ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement