advertisement

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: SIT അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി; CBI അന്വേഷണം ഉടനില്ല

Last Updated:

കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി വ്യാഴാഴ്ച വിധി പറയും

Rapid Read
കേരള ഹൈക്കോടതി
കേരള ഹൈക്കോടതി
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പ്രവർത്തനങ്ങളിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കവേയാണ് കോടതിയുടെ നിർണ്ണായക നിരീക്ഷണം.
അതിസങ്കീർണ്ണമായ കേസായതിനാൽ കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും, പ്രതികളാരും രക്ഷപ്പെടില്ലെന്ന് ഉറപ്പാക്കാൻ കോടതിയുടെ കർശന മേൽനോട്ടം ഉണ്ടാകുമെന്നും ദേവസ്വം ബെഞ്ച് അറിയിച്ചു.
പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് സർക്കാരിന്റെ വീഴ്ചയാണെന്നും, മുഖ്യമന്ത്രിയുടെ ഓഫീസിനും ഇതിൽ പങ്കുണ്ടെന്നും ആരോപിച്ച് പ്രതിപക്ഷം കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തെത്തിയിരുന്നു. കുറ്റപത്രം വൈകിപ്പിക്കുന്നത് ഒത്തുകളിയാണെന്ന പ്രതിപക്ഷ ആരോപണങ്ങൾ നിലനിൽക്കെ, അന്വേഷണ സംഘത്തെ പിന്തുണച്ചുകൊണ്ടുള്ള കോടതിയുടെ പരാമർശങ്ങൾ രാഷ്ട്രീയമായി സർക്കാരിന് വലിയ ആശ്വാസമായി.
advertisement
കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി വ്യാഴാഴ്ച വിധി പറയും. കട്ടിളപ്പാളി കേസിൽ വാദം പൂർത്തിയായിട്ടുണ്ട്. എന്നാൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് നിയമവൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: SIT അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി; CBI അന്വേഷണം ഉടനില്ല
Next Article
advertisement
ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
ടി20 ലോകകപ്പിലെ കോടിക്കിലുക്കം; കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement