ശബരിമലയി‌ൽ തിരക്ക് നിയന്ത്രിക്കാൻ സ്പോട്ട് ബുക്കിങ് 5000 ആയി കുറച്ചു

Last Updated:

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ മുന്നൊരുക്കങ്ങൾ നടത്താത്തതിൽ ഹൈക്കോടതി ദേവസ്വം ബോർഡിനെ ഇന്ന് രൂക്ഷമായി വിമർശിച്ചിരുന്നു

ശബരിമലയിലെ ഭക്തജനത്തിരക്ക്
ശബരിമലയിലെ ഭക്തജനത്തിരക്ക്
കൊച്ചി: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്പോട്ട് ബുക്കിങ് 5000 ആയി കുറച്ചു. തിങ്കളാഴ്ച വരെയായിരിക്കും ഈ നിയന്ത്രണമെന്ന് ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിച്ചുകൊണ്ട് ദേവസ്വം ബെഞ്ച് വ്യക്തമാക്കി. നേരത്തേ സ്‌പോട്ട് ബുക്കിങ് 20,000 ആയി ഹൈക്കോടതി നിജപ്പെടുത്തിയിരുന്നെങ്കിലും അതില്‍കൂടുതല്‍ ബുക്കിങ് ഉണ്ടാകാറുണ്ട്. ഇത് നിയന്ത്രിക്കാന്‍ പോലീസോ ദേവസ്വം ബോർഡോ തയാറാത്ത സാഹചര്യവുമുണ്ടായി. കൂടുതല്‍ സ്‌പോട്ട് ബുക്കിങ് വരുന്നത് തിരക്ക് നിയന്ത്രിക്കാനാകാത്ത അവസ്ഥയുണ്ടാക്കുമെന്ന കണ്ടെത്തലിന്റെ  അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി.
കാനനപാതയിലും ഭക്തർക്ക്  നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി വരുന്ന അയ്യപ്പഭക്തന്മാരുടെ എണ്ണവും അയ്യായിരമാക്കി ഹൈക്കോടതി ചുരുക്കി. കാനനപാതവഴി ഇത്രയും ഭക്തന്മാരെ മാത്രമേ പ്രവേശിപ്പിക്കേണ്ടതുള്ളൂവെന്നാണ് നിര്‍ദേശം. ഇതിനായി പ്രത്യേക പാസ് വനംവകുപ്പ് നല്‍കണമെന്നും ദേവസ്വം ബെഞ്ചിലെ ജസ്റ്റിസുമാരായ എ രാജാ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവർ നിർദേശിച്ചു.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ മുന്നൊരുക്കങ്ങൾ നടത്താത്തതിൽ ഹൈക്കോടതി ദേവസ്വം ബോർഡിനെ ഇന്ന് രൂക്ഷമായി വിമർശിച്ചിരുന്നു. ശബരിമലയിൽ ഏകോപനം ഇല്ലെന്നും ആറു മാസം മുൻപെങ്കിലും ഒരുക്കങ്ങൾ തുടങ്ങണമായിരുന്നുവെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. ശാസ്ത്രീയമായാണ് തിരക്ക് നിയന്ത്രിക്കേണ്ടത്. അത് ശബരിമലയിൽ സംഭവിച്ചിട്ടില്ലെന്നാണ് ഇപ്പോൾ ബോധ്യപ്പെട്ടിട്ടുള്ളത്. പരമാവധി ആളുകളെ ശബരിമല സന്നിധാനത്തേക്ക് കയറ്റിവിട്ടിട്ട് എന്തുകാര്യമെന്നും കോടതി ചോദിച്ചിരുന്നു.
advertisement
Summary: The High Court's Devaswom Bench has mandated a reduction in the spot booking quota for Sabarimala to 5,000 pilgrims as a measure to control the heavy rush. This restriction will be in effect until Monday. Previously, the High Court had fixed the spot booking limit at 20,000, but there were instances of bookings exceeding this number, with neither the Police nor the Devaswom Board taking steps to regulate it. The High Court took this action based on the finding that excessive spot bookings lead to uncontrollable crowd situations.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമലയി‌ൽ തിരക്ക് നിയന്ത്രിക്കാൻ സ്പോട്ട് ബുക്കിങ് 5000 ആയി കുറച്ചു
Next Article
advertisement
'കാര്യം പറയുമ്പോൾ സംഘിപ്പട്ടം ചാർത്തിയിട്ട് കാര്യമില്ല'; ശാസ്തമംഗലത്തെ എംഎൽഎ മുറി വിഷയത്തിൽ ശബരിനാഥൻ
'കാര്യം പറയുമ്പോൾ സംഘിപ്പട്ടം ചാർത്തിയിട്ട് കാര്യമില്ല'; ശാസ്തമംഗലത്തെ എംഎൽഎ മുറി വിഷയത്തിൽ ശബരിനാഥൻ
  • 101 കൗൺസിലർമാർക്കുള്ള ഇടം അവർക്കുതന്നെ നൽകണമെന്ന് ശബരിനാഥൻ ആവശ്യം ഉന്നയിച്ചു

  • എംഎൽഎ ഹോസ്റ്റലിൽ രണ്ട് മുറിയുള്ളപ്പോൾ വികെ പ്രശാന്ത് ശാസ്തമംഗലത്തെ മുറിയിൽ തുടരുന്നത് ചോദ്യം

  • സംഘിപ്പട്ടം ഭയപ്പെടുത്തില്ലെന്നും കോൺഗ്രസിന്റെ നിലപാട് വ്യക്തമാണെന്നും പറഞ്ഞു

View All
advertisement