സാഹസികത ഇഷ്ടപ്പെടുന്നവർക്കായി 'റോഡിക്സ്'; 15 കോടിയുടെ അത്യാധുനിക റൈഡുമായി വിസ്മയ പാർക്ക്
Last Updated:
സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏക അമ്യൂസ്‌മെൻ്റ് പാര്‍ക്ക്. 22 മീറ്റര്‍ ഉയരത്തില്‍ കറങ്ങുന്ന സാഹസിക റൈഡില്‍ ഒരേസമയം 24 പേര്‍ക്ക് ആസ്വദിക്കാം. 15 കോടിയോളം രൂപയിൽ റൈഡ് രൂപകല്‍പ്പന.
ക്രിസ്മസ് പുതുവത്സര അവധിക്കാലം ആഘോഷമാക്കാൻ പറശിനിക്കടവ് വിസ്മയ അമ്യൂസ്‌മെൻ്റ് പാര്‍ക്കൊരുങ്ങി. സന്ദര്‍ശകര്‍ക്കായി വ്യത്യസ്തമായ അനുഭവം സമ്മാനിക്കാന്‍ പുതിയ ഇറ്റാലിയന്‍ സാഹസിക റൈഡ് 'റോഡിക്സ്' പാര്‍ക്കില്‍ സജ്ജം. 15 കോടിയോളം രൂപ ചെലവഴിച്ചാണ് ഇറ്റാലിയന്‍ കമ്പനിയായ മൊസൈര്‍ അത്യാധുനിക റൈഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 22 മീറ്റര്‍ ഉയരത്തില്‍ കറങ്ങുന്ന ഈ റൈഡ് സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് പുത്തന്‍ അനുഭവം നല്‍കും. റൈഡിനൊപ്പം തന്നെ ഇതിലെ ഇരിപ്പിടങ്ങള്‍ 360 ഡിഗ്രിയില്‍ കറങ്ങുന്നു എന്നതാണ് പ്രധാന പ്രത്യേകത. ഒരേസമയം 24 പേര്‍ക്ക് ഈ റൈഡ് ആസ്വദിക്കാം.

Wrodix
അത്യാധുനിക സൗകര്യങ്ങളോട് കൂടിയ റൈഡിൻ്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നിര്‍വഹിച്ചു. ഉദ്ഘാടന ചടങ്ങിന് വിസ്മയ അമ്യൂസ്‌മെൻ്റ് പാര്‍ക്ക് വൈസ് ചെയര്‍മാന്‍ കെ. സന്തോഷ് സ്വാഗതം പറഞ്ഞു. വിസ്മയ അമ്യൂസ്‌മെൻ്റ് പാര്‍ക്ക് ചെയര്‍മാന്‍ പി.വി. ഗോപിനാഥ് അധ്യക്ഷനായി. 2008ല്‍ പ്രവര്‍ത്തനം ആരംഭിച്ച വിസ്മയ പാര്‍ക്ക് 17 വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ വ്യത്യസ്തമായ റൈഡുകള്‍ ഒരുക്കുന്നതിന് ശ്രമിക്കുകയാണ്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏക അമ്യൂസ്‌മെൻ്റ് പാര്‍ക്കാണിത്. പുത്തന്‍ ഇറ്റാലിയന്‍ സാഹസിക റൈഡ് 'റോഡിക്സ്' ഇറ്റലിയില്‍ നിന്നെത്തിയ സാങ്കേതിക വിദഗ്ധരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഇന്‍സ്റ്റളേഷന്‍ പൂര്‍ത്തിയാക്കിയത്.
advertisement
പരിസ്ഥിതി സൗഹൃദമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ക്കില്‍ നിലവില്‍ 55ലധികം റൈഡുകളുണ്ട്. എട്ട് കോടി ലിറ്റര്‍ സംഭരണശേഷിയുള്ള മഴവെള്ള സംഭരണിയിലെ ജലം ഹൈടെക് രീതിയില്‍ ശുദ്ധീകരിച്ചാണ് പാര്‍ക്കിലെ മുഴുവന്‍ റൈഡുകളും പ്രവര്‍ത്തിക്കുന്നത്. തുടക്കത്തില്‍ 120 ജീവനക്കാരുണ്ടായിരുന്ന പാര്‍ക്കില്‍ ഇപ്പോള്‍ മുന്നൂറ് ജീവനക്കാരുണ്ട്. പ്രതിവര്‍ഷം രണ്ട് ലക്ഷം സന്ദര്‍ശകരാണ് പാര്‍ക്കിലെത്തുന്നത്. ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് സന്ദര്‍ശകര്‍ക്ക് പ്രത്യേക ഇവൻ്റുകളും ക്രമീകരിച്ചിരിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Dec 29, 2025 12:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
സാഹസികത ഇഷ്ടപ്പെടുന്നവർക്കായി 'റോഡിക്സ്'; 15 കോടിയുടെ അത്യാധുനിക റൈഡുമായി വിസ്മയ പാർക്ക്





