ശബരിമല സമരത്തിന് രാഷ്ട്രീയപിന്തുണ വേണ്ടെന്ന് ശശികുമാർ വർമ്മ
Last Updated:
തിരുവനന്തപുരം: ശബരിമല സമരത്തിന് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ വേണ്ടെന്ന് പന്തളം രാജ കുടുബാംഗം ശശികുമാർ വർമ്മ. സമരം സർക്കാരിന് എതിരല്ലെന്നും ശബരിമല സമരത്തിന് രാഷ്ട്രീയപിന്തുണ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധച്ച് സർക്കാരുമായി ചർച്ചയ്ക്ക് പോകുന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്നും ശശികുമാർ വർമ്മ പറഞ്ഞു.
തിരുവനന്തപുരത്ത് സമരപ്പന്തലിൽ ന്യസ് 18 കേരളത്തിനോട് സംസാരിക്കുകയായിരുന്നു ശശികുമാർ വർമ. ഇത് സമരമല്ലെന്നും നാമജപയജ്ഞമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിന്‍റെ രീതിയിലാണ് നാമജപയജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്. സുപ്രീംകോടതി വിധി ശബരിമലയിലെ അയ്യപ്പന്‍റെ പ്രതിഷ്ഠയ്ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ശബരിമല വിഷയത്തിൽ രാഷ്ട്രീയ പാർട്ടികളുടെ സമരത്തിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരം മാത്രമായാണ് സമരത്തിൽ പങ്കെടുക്കുന്നത്. കൊടി പിടിച്ച് സമരം നടത്തില്ല. വിവിധ രാഷ്ട്രീയ സംഘടനകൾ പിന്തുണ അറിയിക്കുന്നുണ്ട്. ശരണം വിളിക്കുന്നതിന് പിന്തുണയുമായി ആരെത്തിയാലും പിന്തുണ സ്വീകരിക്കുമെന്നും ശശികുമാർ വർമ്മ പറഞ്ഞു.
advertisement
വിധി നടപ്പാക്കുന്നത് നീട്ടി വെക്കാൻ സർക്കാരിനും ദേവസ്വം ബോർഡിനും കഴിയും. ശബരിമല വിധി സംബന്ധിച്ച് ചർച്ച കൊണ്ട് പ്രത്യേകിച്ച് ഗുണമില്ല. എന്നാൽ, സർക്കാർ ചർച്ചയ്ക്ക് വിളിച്ചാൽ പോകില്ലെന്നു പറയില്ലെന്നും ശശികുമാർ വർമ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 12, 2018 12:46 PM IST


