'ശക്തമായ മഴ തുടർന്നാൽ സ്കൂൾ തുറക്കുന്നത് മാറ്റുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും'; മന്ത്രി വി ശിവൻ കുട്ടി
- Published by:Nandu Krishnan
- news18-malayalam
Last Updated:
സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് ജൂൺ രണ്ടിന് തന്നെയാണെന്നാണ് നിലവിലുള്ള തീരുമാനമെന്നും മന്ത്രി
ശക്തമായ മഴ തുടർന്നാൽ സ്കൂൾ തുറക്കുന്നത് മാറ്റുന്ന കാര്യം മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് തീരുമാനിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി. ഇന്നത്തെയും നാളത്തെയും കാലാവസ്ഥ നോക്കിയതിന് ശേഷം സ്കൂൾതുറക്കുന്നതിൽ മാറ്റം വേണോയെന്ന് തീരുമാനിക്കും. സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് ജൂൺ രണ്ടിന് തന്നെയാണെന്നാണ് നിലവിലുള്ള തീരുമാനമെന്നും മന്ത്രി പറഞ്ഞു.
സ്കൂളുകളിൽ അടിസ്ഥാന വികസന സൌകര്യത്തിനായി കഴിഞ്ഞ കുറേനാളുകളായി ചെലവഴിച്ച 5000 കോടി രൂപ ഫലംകണ്ടെന്നും പതിനാലായിരം സ്കൂൾക്കെട്ടിടങ്ങളിൽ ഒന്നിനു പോലും ശക്തമായ കാറ്റിലും മഴയിലും കേടുപാടുകൾ പറ്റിയില്ലെന്നും മന്ത്രി പറഞ്ഞു. പണ്ടൊക്കെ കാറ്റടിക്കുമ്പോൾ ആദ്യം തകർന്നു വീഴുന്നത് സ്കൂളിന്റെ ഷെഡുകളായിരുന്നു എന്നു എന്നാൽ ഇന്ന് സ്കൂളുകളിൽ ഷെഡുകൾ ഇല്ലെന്നും മന്ത്രി പറഞ്ഞു.
ഹൈസ്കൂൾ സമയക്രമത്തിലെ മാറ്റത്തിൽ ബുദ്ധിമുട്ടുണ്ടാക്കിയത് ചില അധ്യാപക സംഘടനകൾ തന്നെയാണെന്നും ആദ്യം തീരുമാനിച്ചത് 110 ദിവസവും 120 ദിവസവുമായിരുന്നു എന്നാൽ അത് കൂടിപ്പോയെന്ന് പറഞ്ഞ് കേസ് കൊടുത്തത് അധ്യാപക സംഘടനകളാണെന്നും തുടർന്ന് കോടതിയുടെ നിർദ്ദേശപ്രകാരം കമ്മിഷനെ നിയോഗിക്കുകയായിരുന്നെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 31, 2025 10:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശക്തമായ മഴ തുടർന്നാൽ സ്കൂൾ തുറക്കുന്നത് മാറ്റുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും'; മന്ത്രി വി ശിവൻ കുട്ടി