തൃശൂർ: തേനീച്ചക്കൂട്ടിൽ നിന്ന് തേൻ കിട്ടുമെന്ന കരുതി വിദ്യാർഥിനി കല്ലെറിഞ്ഞത് കടന്നൽക്കൂട്ടിൽ. പാവറട്ടി സി.കെ.സി. ഗേൾസ് ഹൈസ്കൂളിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ഇടവേള സമയത്താണ് സംഭവം. മുപ്പതോളം വിദ്യാർഥികൾക്കാണ് കടന്നല്‍കുത്തേറ്റത്.
ഹൈസ്കൂൾ, യു.പി. വിഭാഗങ്ങളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്കാണ് കുത്തേറ്റത്. പരിക്കേറ്റവരെ അധ്യാപകർ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. സ്കൂൾ വളപ്പിനോടു ചേർന്നുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലെ കൂറ്റൻ പനമരത്തിലാണ് കടന്നൽക്കൂട് കണ്ടെത്തി.
വിദ്യാർഥിനികൾക്ക് കടന്നൽക്കുത്തേറ്റ സംഭവത്തെത്തുടർന്ന് പാവറട്ടി സി.കെ.സി. ഗേൾസ് ഹൈസ്കൂളിന് അവധി നൽകും. കടന്നൽഭീതി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അവധി നൽകുന്നതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.