സ്വാശ്രയ എം ബി ബി എസ് : ഓപ്ഷൻ പുനഃക്രമീകരിക്കാൻ അവസരം; ഫീസിലെ അനിശ്ചിതത്വത്തിൽ വിദ്യാർഥികൾക്ക് ആശങ്ക

Last Updated:

മെറിറ്റ് സീറ്റിൽ ഫീസ് 11 ലക്ഷം വരെ വർധിക്കാമെന്ന പുതിയ വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഒരവസരംകൂടി നൽകുന്നത്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ  എം.ബി.ബി.എസ് പ്രവേശനത്തിന്  നൽകിയ ഓപ്ഷൻ പുനക്രമീകരിക്കാൻ വിദ്യാർഥികൾക്ക് അവസരം. ബുധനാഴ്ച ഉച്ചക്ക് 12 മുതൽ വ്യാഴാഴ്ച  ഉച്ചക്ക് 12 വരെയാണ് അവസരം. മെറിറ്റ് സീറ്റിൽ ഫീസ്  11 ലക്ഷം വരെ വർധിക്കാമെന്ന പുതിയ വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഒരവസരംകൂടി നൽകുന്നത്.
2020-ലെഎം.ബി.ബി.എസ്./ബി.ഡി.എസ്  ഓൺലൈൻ ഓപ്ഷനുകൾ സമർപ്പിക്കാൻ വിദ്യാർത്ഥികൾക്ക് നൽകിയ അവസരം ഞായറാഴ്ച അവസാനിച്ചിരുന്നു. സ്വാശ്രയ മെഡിക്കൽ മാനേജ്മെൻറ് കൾ ആവശ്യപ്പെട്ട് ഫീസ് വിജ്ഞാപനത്തിലൂടെ പ്രവേശന പരീക്ഷാ കമ്മിഷണർ അറിയിച്ചതോടെ ഓപ്ഷൻ പുനക്രമീകരിക്കാനുളള സമയം ദീർഘിപ്പിച്ചു. ബുധനാഴ്ച ഉച്ചക്ക് 12 മുതൽ വ്യാഴാഴ്ച  ഉച്ചക്ക് 12 വരെ ഓപ്ഷനുകൾ മാറ്റി നൽകാം. വെള്ളിയാഴ്ച ആദ്യഘട്ട അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും.
ഉയർന്ന ഫീസ് വേണമെന്ന് ആവശ്യപ്പെട്ട സ്വാശ്രയ കോളജുകൾ  വേണ്ടെന്ന് വച്ച് മറ്റൊരു സ്വാശ്രയ കോളജ് ഓപ്ഷനിൽ പുന ക്രമീകരിക്കാം. 19 കോളജുകളിൽ 85 ശതമാനം സീറ്റിൽ ആറര ലക്ഷം മുതൽ ഏഴര ലക്ഷം രൂപ വരെയാണ് വാർഷിക ഫീസായി തീരുമാനിച്ചത്. 11 മുതൽ 22 ലക്ഷം വരെ മാനേജ്മെൻറ് കൾ ആവശ്യപ്പെട്ട് ഫീസ് ഘടന കഴിഞ്ഞ ദിവസം വിജ്ഞാപനമായി പ്രസിദ്ധീകരിച്ചിരുന്നു.
advertisement
മാനേജ്മെൻറ് കൾ ആവശ്യപ്പെട്ട് ഫീസ് വിദ്യാർത്ഥികളെ അറിയിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. നിലവിലെ ഫീസ് രണ്ടിരട്ടി വർധിച്ചാൽ മെച്ചപ്പെട്ട റാങ്കുള്ള പലരും എംബിബിഎസ് മോഹം ഉപേക്ഷിക്കാൻ നിർബന്ധിതരാകും.
കഴിഞ്ഞ വർഷം ഫീസ് നിർണയ സമിതി രണ്ടാംതവണ പുതുക്കി നിശ്ചയിച്ച ഫീസ് ഘടന ചോദ്യം ചെയ്ത് മാനേജ്മെൻറുകൾ ഹൈക്കോടതിയെ സമീപിക്കുകയും പുനഃപരിശോധിക്കാൻ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഹൈക്കോടതി വിധിക്കെതിരെ സർക്കാരും രക്ഷിതാക്കളുടെ സംഘടനയും സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു.
advertisement
കേസ് പരിഗണിച്ച സുപ്രീംകോടതി പുതിയ ഫീസ് ഘടന നിശ്ചയിച്ചിട്ടുണ്ടെങ്കിൽ നടപ്പാക്കരുതെന്ന് സർക്കാറിന് നിർദേശം നൽകിയിരുന്നു. ഹൈക്കോടതി വിധിയിൽ ഫീസ് നിർണയ സമിതി ഫീസ് പുനഃപരിശോധന നടത്തിയിരുന്നില്ല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്വാശ്രയ എം ബി ബി എസ് : ഓപ്ഷൻ പുനഃക്രമീകരിക്കാൻ അവസരം; ഫീസിലെ അനിശ്ചിതത്വത്തിൽ വിദ്യാർഥികൾക്ക് ആശങ്ക
Next Article
advertisement
അതിതീവ്ര മഴ മുന്നറിയിപ്പ്; മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
അതിതീവ്ര മഴ മുന്നറിയിപ്പ്; മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • മലപ്പുറം ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

  • ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പായി റെഡ് അലർട്ട് പ്രഖ്യാപിച്ചു.

  • പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്.

View All
advertisement