'തമ്മില്‍ ഐക്യമില്ലെങ്കിലും അണികളെയെങ്കിലും ബോധ്യപ്പെടുത്തണം'; വി.ഡി സതീശനെയും കെ.സുധാകരനെയും വിമര്‍ശിച്ച് എ.കെ.ആന്‍റണി
- Published by:Arun krishna
- news18-malayalam
Last Updated:
നിങ്ങൾ തമ്മിലുള്ള തർക്കങ്ങളും അവസാനിപ്പിക്കണം. ഞാനിങ്ങനെ പറയുന്നതിൽ നിങ്ങൾക്കെന്ത് തോന്നിയാലും എനിക്ക് പ്രശ്നമില്ല' എന്നായിരുന്നു ആന്‍റണിയുടെ വാക്കുകള്‍.
കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമെതിരെ തുറന്നടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്‍റണി. പാര്‍ട്ടിയില്‍ ഐക്യം കൊണ്ടുവരേണ്ടത് ഇരുവരുടെയും ചുമതല. തമ്മില്‍ ഐക്യമില്ലെങ്കിലും അണികളെ ബോധ്യപ്പെടുത്താനെങ്കിലും പറ്റണം. സുധാകരനും സതീശനുമാണ് നേതൃത്വമെന്നത് മറ്റുള്ളവരും മനസിലാക്കണമെന്നും എ.കെ.ആന്‍റണി പറഞ്ഞു.
‘കേരളത്തിലെ കോൺഗ്രസിനെ സംബന്ധിച്ച് അവസാനവാക്ക് കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവുമാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, നിങ്ങൾ എല്ലാവരെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുപോകണം. നിങ്ങൾ തമ്മിലുള്ള തർക്കങ്ങളും അവസാനിപ്പിക്കണം. ഞാനിങ്ങനെ പറയുന്നതിൽ നിങ്ങൾക്കെന്ത് തോന്നിയാലും എനിക്ക് പ്രശ്നമില്ല’ എന്നായിരുന്നു ആന്‍റണിയുടെ വാക്കുകള്‍.
ലോക്സഭാ തെരഞ്ഞെടുപ്പ് ജീവന്‍മരണ പോരാട്ടമാണെന്നും ഒരുമിച്ച് നിന്ന് അതിനെ നേരിടണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നിര്‍ദേശിച്ചതിന് പിന്നാലെയായിരുന്നു ആന്‍റണി കെപിസിസി പ്രസിഡന്‍റിനെയും പ്രതിപക്ഷ നേതാവിനെയും പരസ്യമായി വിമര്‍ശിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
October 06, 2023 7:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തമ്മില്‍ ഐക്യമില്ലെങ്കിലും അണികളെയെങ്കിലും ബോധ്യപ്പെടുത്തണം'; വി.ഡി സതീശനെയും കെ.സുധാകരനെയും വിമര്‍ശിച്ച് എ.കെ.ആന്‍റണി