നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ആറാംക്ലാസുകാരിയെ പീഡിപ്പിച്ചു: ആത്മഹത്യയ്ക്കു ശ്രമിച്ച എൽപി സ്കൂൾ ഹെഡ്മാസ്റ്റർ പിടിയിൽ

  ആറാംക്ലാസുകാരിയെ പീഡിപ്പിച്ചു: ആത്മഹത്യയ്ക്കു ശ്രമിച്ച എൽപി സ്കൂൾ ഹെഡ്മാസ്റ്റർ പിടിയിൽ

  കുളത്തൂപ്പുഴ സ്വദേശി മുഹമ്മദ് ബഷീറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

  rape

  rape

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: ആര്യങ്കാവ് എൽ പി സ്കൂളിലെ പ്രഥമ അധ്യാപകൻ ആറാംക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ പൊലീസ് കസ്റ്റഡിയിൽ. കുളത്തൂപ്പുഴ സ്വദേശി മുഹമ്മദ് ബഷീറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചൈൽഡ് ലൈൻ തെന്മല പൊലീസിന് കൈമാറിയ കേസിലാണ് അധ്യാപകൻ പിടിയിലായത്. ഫെബ്രുവരി 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാലാം ക്ലാസ് വിദ്യാർഥിയായ ആൺകുട്ടി സ്കൂളിൽ കുസൃതി കാണിക്കുന്നു എന്നു പറഞ്ഞ് മറ്റൊരു സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ സഹോദരിയെ അധ്യാപകൻ സ്കൂളിൽ വിളിച്ചുവരുത്തുകയായിരുന്നു. സ്കൂൾവിട്ടസമയമായതിനാൽ കുട്ടി എത്തിയപ്പോൾ സ്കൂളിൽ മറ്റാരുമുണ്ടായിരുന്നില്ല. ഇവിടെ വച്ച് പ്രഥമാധ്യാപകൻ ശാരീരികമായി പീഡിപ്പിച്ചതായാണ് കുട്ടിയുടെ പരാതി.

   തിരിച്ച് വീട്ടിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ‌ അസ്വാഭാവികത അനുഭവപ്പെട്ട മാതാപിതാക്കൾ കുട്ടിയോട് വിവരം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തായത്. തുടർന്ന് രക്ഷിതാക്കൾ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകരെത്തി പെൺകുട്ടിയോട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കുകയും  തുടർന്ന് തെന്മല പൊലീസിന് വിവരം കൈമാറുകയുമായിരുന്നു.

   പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തതറിഞ്ഞ അധ്യാപകൻ ഒളിവിൽ പോയി. കഴിഞ്ഞദിവസം കായംകുളത്ത് സ്വകാര്യ ഹോട്ടലിൽ വെച്ച് കൈ മുറിച്ച് ഇയാൾ ആത്മഹത്യക്കും ശ്രമിച്ചു. പ്രാഥമിക ചികിത്സ നൽകി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്നും ഡിസ്ചാർജ് ചെയ്ത പ്രതിയെ പൊലീസ് കസ്റ്റഡിയിൽ പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു. കുളത്തൂപ്പുഴ സ്കൂളിലെ അധ്യാപകൻ ആയിരിക്കുമ്പോഴും സമാനമായ ആരോപണങ്ങൾ ഇയാൾക്കെതിരെ ഉയർന്നുവന്നിരുന്നു. തുടർന്ന് ആര്യങ്കാവിലേക്ക് സ്ഥലംമാറ്റുകയായിരുന്നു.

   First published:
   )}