ഗവർണറുടെത് രാഷ്ട്രീയ നിയമനം; ധാർമിക രോഷം പ്രകടിപ്പിക്കാനുള്ള ഒരു അവകാശവും ഇല്ല; SFI

Last Updated:

ഉന്നത വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ഗവർണർ തടയിടുന്നെന്ന് വിപി സാനു

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ. ഗവര്‍ണറിന്റെ രാഷ്ട്രീയ നിയമനമാണെന്നും അതിനാൽ ധാർമിക രോക്ഷം പ്രകടിപ്പിക്കാനുള്ള ഒരു അവകാശവും ഇല്ലെന്ന് എസ്എഫ്ഐ ദേശീയ അധ്യക്ഷൻ വിപി സാനു പറ‍ഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ഗവർണർ തടയിടുന്നെന്ന് വിപി സാനു കുറ്റപ്പെടുത്തി.
ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റണം എന്നാണ് എസ്എഫ്ഐ നിലപാടെന്ന് വിപി സാനു വ്യക്തമാക്കി. ഗവർണർക്ക് മീഡിയമാനിയ ആണെന്ന് സാനു വിമര്‍ശിച്ചു.
അതേസമയം കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർ‌ഗീസിന്‍റെ കണ്ണൂർ സർവകലാശാലയിലെ നിയമനം രാഷ്ട്രീയ താത്പര്യത്തോടെയാണെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചിരുന്നു. സര്‍വകലാശാലയെക്കുറിച്ച് ലഭിച്ച പരാതികളില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.
advertisement
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയായത് കൊണ്ടാണ് പ്രിയ വര്‍ഗീസിന് നിയമനം ലഭിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു. നിയമനം റദ്ദാക്കിയത് നിയമപരമായാണെന്നും ചാന്‍സിലര്‍ എന്ന ഉത്തരവാദിത്തം നിറവേറ്റുകയാണ് ചെയ്തതെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.
റാങ്ക്‌ ലിസ്റ്റിൽ ഒന്നാം റാങ്ക് നൽകിയതു വിവാദമായ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ഗവർണർ നിയമന നടപടികൾ മരവിപ്പിച്ചിരുന്നു.കണ്ണൂർ വൈസ് ചാൻസലർ, ഇന്റർവ്യൂ ബോർഡിലെയും സിൻഡിക്കറ്റിലെയും അംഗങ്ങൾ എന്നിവർ ഉൾപ്പെടെ ഈ നിയമന നടപടികളുമായി ബന്ധപ്പെട്ട എല്ലാര്‍ക്കും കാരണം കാണിക്കൽ നോട്ടീസ് അയയ്ക്കാൻ ഗവർണർ ഉത്തരവിട്ടിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗവർണറുടെത് രാഷ്ട്രീയ നിയമനം; ധാർമിക രോഷം പ്രകടിപ്പിക്കാനുള്ള ഒരു അവകാശവും ഇല്ല; SFI
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement