advertisement

മകനെ ബിജെപിക്ക് നൽകി ആന്റണി,സഹോദരനെ നൽകി സണ്ണി ജോസഫ്; കോൺഗ്രസിൽ ബാർട്ടർ സിസ്റ്റം; SFI സംസ്ഥാന പ്രസിഡന്റ്

Last Updated:

കണ്ണൂരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കെടുത്ത അദാലത്തിലാണ് പരാതി പരിഹാരത്തിനായി സണ്ണി ജോസഫിന്റെ സഹോദരൻ വി.ജെ. ഷാജി എത്തിയത്

News18
News18
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ വി.ജെ. ഷാജി ബിജെപി വേദിയിലെത്തിയതിനെ പരിഹസിച്ച് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്. കോൺഗ്രസ് നേതാക്കൾ ബിജെപി വോട്ടിനായി സ്വന്തം കുടുംബാംഗങ്ങളെ വിട്ടുകൊടുക്കുന്ന 'ബാർട്ടർ സിസ്റ്റം' തുടരുകയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. മകനെ ബിജെപിക്ക് നൽകി എ.കെ. ആന്റണിയും, സഹോദരിയെ നൽകി കെ. മുരളീധരനും, ഇപ്പോൾ സഹോദരനെ നൽകി സണ്ണി ജോസഫും ഈ കൈമാറ്റ പ്രക്രിയയിൽ പങ്കാളികളായെന്നാണ് ശിവ പ്രസാദിന്റെ പരിഹാഹസം.
കണ്ണൂരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കെടുത്ത അദാലത്തിലാണ് പരാതി പരിഹാരത്തിനായി ഷാജി എത്തിയത്. ഗ്യാസ് ഏജൻസിയുടെ ലൈസൻസ് റദ്ദാക്കപ്പെട്ടതുമായി ബന്ധപ്പെട്ട തന്റെ പരാതിയിൽ സഹോദരനായ സണ്ണി ജോസഫ് ഒരു സഹായവും ചെയ്തിട്ടില്ലെന്ന് ഷാജി പറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ കാലത്താണ് തന്റെ ലൈസൻസ് പോയതെന്നും നിലവിൽ തങ്ങൾ രണ്ടുപേരുടെയും രാഷ്ട്രീയം വ്യത്യസ്തമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
.സണ്ണി ജോസഫിന്റെ ഇളയ സഹോദരനാണ് ഇരിട്ടി ഉളിക്കല്‍ സ്വദേശിയായ ഷാജി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ബാർട്ടർ സിസ്റ്റം തുടരുന്നു.
advertisement
മകനെ ബി.ജെ.പിക്ക് നൽകി ശ്രീ. എ. കെ. ആൻ്റണിയും സഹോദരിയെ ബി.ജെ.പിക്ക് നൽകി ശ്രീ. കെ. മുരളീധരനും സഹോദരനെ ബി.ജെ.പിക്ക് നൽകി ശ്രീ. സണ്ണി ജോസഫും പങ്കാളിയായി.
ബി. ജെ. പി. വോട്ടിന് വേണ്ടി ഇത് തുടരും...
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മകനെ ബിജെപിക്ക് നൽകി ആന്റണി,സഹോദരനെ നൽകി സണ്ണി ജോസഫ്; കോൺഗ്രസിൽ ബാർട്ടർ സിസ്റ്റം; SFI സംസ്ഥാന പ്രസിഡന്റ്
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement