HOME » NEWS » Kerala »

'മലയാള സിനിമയിലെ ഷാഡോ പ്രൊഡ്യൂസേഴ്സ് ക്രിസ്തുമതത്തെ അപഹസിക്കുന്നു': കെസിബിസി

"ഇസ്ലാമിനെയും ഇസ്ലാമികജീവിതത്തെയും ഉദാത്തവത്കരിച്ചും ഇതരസമൂഹങ്ങളെ, പ്രത്യേകിച്ച് ക്രിസ്തുമതത്തെ, അപഹസിച്ചും അടുത്തകാലത്ത് പല സിനിമകളും ഉണ്ടായി. ഇവയ്ക്കെല്ലാം പിറകില്‍ 'ഷാഡോ പ്രൊഡ്യൂസേഴ്സ്' ഉണ്ടെന്ന സംശയം വെറും സംശയമല്ല എന്ന് അടുത്തകാലത്തെ സംഭവപരമ്പരകള്‍ വെളിപ്പെടുത്തുന്നുണ്ട്"

News18 Malayalam | news18-malayalam
Updated: September 13, 2020, 2:28 PM IST
'മലയാള സിനിമയിലെ ഷാഡോ  പ്രൊഡ്യൂസേഴ്സ് ക്രിസ്തുമതത്തെ അപഹസിക്കുന്നു': കെസിബിസി
ബിഷപ്പ് ജോസഫ് കാരിയിൽ
  • Share this:
തിരുവനന്തപുരം: മലയാള സിനിമയിൽ ഷാഡോ പ്രൊഡ്യൂസേഴ്സ് ഉണ്ടെന്നും അവർ ക്രിസ്തുമതത്തെ അപഹസിക്കുകയാണെന്നുമുള്ള ആരോപണവുമായി കെസിബിസി ജാഗ്രതാ കമ്മീഷന്‍ ചെയർമാൻ ബിഷപ്പ് ഡോ.  ജോസഫ് കരിയിൽ.  ഇസ്‌ലാമിനെയും ഇസ്‌ലാമികജീവിതത്തെയുമൊക്കെ ഉദാത്തവത്കരിച്ചും ഇതരസമൂഹങ്ങളെയൊക്കെ പ്രത്യേകിച്ച് ക്രിസ്തുമതത്തെ അപഹസിച്ചും അടുത്തകാലത്ത് പല സിനിമകളും ഉണ്ടായിട്ടുണ്ട്. ഇവയ്ക്കെല്ലാം പിറകില്‍ 'ഷാഡോ പ്രൊഡ്യൂസേഴ്സ്' ഉണ്ടെന്ന സംശയം വെറും സംശയമല്ല എന്ന് അടുത്തകാലത്തെ സംഭവപരമ്പരകള്‍ തന്നെ വെളിപ്പെടുത്തുന്നുണ്ടെന്നാണ്  അദ്ദേഹം ആരോപിക്കുന്നു. കെ.സി.ബി.സിയുടെ ഉടമസ്ഥതയിലുള്ള 'ജാഗ്രത ന്യൂസി'ലാണ്  'ഓർത്തുപറയലുകളെ ശ്രദ്ധിക്കുക' എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലാണ് മലായാള സിനിമാ വ്യവസായത്തിനെതിരെ അദ്ദേഹം ആരോപണം ഉന്നയിച്ചിരിക്കുന്നത്.

"മലബാര്‍കലാപത്തിന്റെ ശതാബ്ദി വര്‍ഷമാണ് 2021. അതിനു മുന്നൊരുക്കമെന്നോണം മലബാര്‍കലാപത്തിന്റെ മുന്‍നിരക്കാരനായിരുന്ന വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് നാലു സിനിമകളാണ് ഒരേ ദിവസം പ്രഖ്യാപിക്കപ്പെട്ടത്. മൂന്നെണ്ണം വാരിയന്‍കുന്നത്തിനെ സ്വാതന്ത്ര്യസമരചരിത്രത്തിലെ ജ്വലിക്കുന്ന സൂര്യതേജസ്സായും ഒരെണ്ണം ഹിന്ദുകൂട്ടക്കൊലയുടെ കാരണക്കാരനായും അവതരിപ്പിക്കാനാണു പോകുന്നതെന്നു തോന്നുന്നു. വിവാദങ്ങള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഇസ്ലാമിനെയും ഇസ്ലാമികജീവിതത്തെയും ഉദാത്തവത്കരിച്ചും ഇതരസമൂഹങ്ങളെ, പ്രത്യേകിച്ച് ക്രിസ്തുമതത്തെ, അപഹസിച്ചും അടുത്തകാലത്ത് പല സിനിമകളും ഉണ്ടായി. ഇവയ്ക്കെല്ലാം പിറകില്‍ 'ഷാഡോ പ്രൊഡ്യൂസേഴ്സ്' ഉണ്ടെന്ന സംശയം വെറും സംശയമല്ല എന്ന് അടുത്തകാലത്തെ സംഭവപരമ്പരകള്‍ വെളിപ്പെടുത്തുന്നുണ്ട്"-  ബിഷപ്പ് ലേഖനത്തിൽ പറയുന്നു.

"മലബാര്‍കലാപം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നോ? കൂടുതല്‍ പഠനങ്ങള്‍ ഇക്കാര്യത്തില്‍ നടക്കേണ്ടതല്ലേ? മലബാര്‍കലാപം ജന്മിമാരുടെ ചൂഷണത്തിനെതിരേ ഒരു കര്‍ഷകമുന്നേറ്റമായിരുന്നു എന്നു കരുതാന്‍ ന്യായമുണ്ട്. കര്‍ഷകര്‍ മുസ്ലീങ്ങളും ജന്മിമാര്‍ മിക്കവരും ഹിന്ദുക്കളും എന്ന വര്‍ഗ്ഗ വിഭജനം ഉണ്ട്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രവും ചേര്‍ത്തുവായിക്കണം. വാരിയന്‍കുന്നത്ത് തുര്‍ക്കിയിലെ ഖിലാഫത്ത് പുനഃസ്ഥാപനത്തിനായി പടയ്ക്കിറങ്ങിയ ആളാണ്. ഖാലിഫേറ്റിനെ തോല്പ്പിച്ചില്ലാതാക്കിയത് ബ്രിട്ടീഷുകാരാണ്. ഖിലാഫത്തിനായുള്ള ഒരു ഐക്യനിര ബ്രിട്ടീഷുകാര്‍ക്കെതിരേ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വാരിയന്‍കുന്നത്തിനു സാധിച്ചു. ആ ഒറ്റ കാരണത്താല്‍ മലബാര്‍കലാപംഇന്ത്യയിലെ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സ്വാതന്ത്ര്യസമരത്തിന്റെ സ്വാഭാവിക ഭാഗം എന്ന് എങ്ങനെ പറയാനൊക്കും? "- ലേഖനത്തിൽ ജോസഫ് കരിയിൽ ചോദിക്കുന്നു.

"സിനിമ കലയാണ്, ഭാവനയാണ്, ആവിഷ്‌കാരസ്വാതന്ത്ര്യമാണ് എന്നൊക്കെ പറഞ്ഞൊഴിയുന്നതുകൊണ്ട് കാര്യം തീരുന്നില്ല, രാമായണം സീരിയലിലൂടെ പാകപ്പെടുത്തിയ ഹിന്ദുസമ്മതിയുടെ ബലത്തിലാണ് ബാബറിമസ്ജിദ് തകര്‍ക്കപ്പെട്ടത് എന്നൊരു വാദഗതിയുണ്ടല്ലോ.  ചലിക്കുന്ന ചിത്രം നടന്നസംഭവമായി സ്വീകരിക്കുന്ന ഒരു ജനമനസ്സ് നാട്ടിലുണ്ടെന്നല്ലേ ഇത് സൂചിപ്പിക്കുന്നത്. അപ്പോള്‍ സൂക്ഷിച്ചുവേണം ചരിത്രസിനിമകള്‍ ചിത്രീകരിക്കേണ്ടത്. മറുപക്ഷത്തിനും മേല്‍പ്പറഞ്ഞതൊക്കെ ബാധകമാണ്. "

കേരളത്തിലെ മുസ്ലീംലീഗ് മതേതര വേഷം അഴിച്ചുമാറ്റുന്ന പ്രക്രിയയിലാണ്. ഇക്കാലംവരെ തീവ്രവാദികളെന്നുപറഞ്ഞ് പ്രത്യക്ഷത്തില്‍ അകറ്റിനിര്‍ത്തിയിരുന്ന തീവ്രവാദഗ്രൂപ്പുമായി തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാന്‍ ഔദ്യോഗികമായി ധാരണ ഉണ്ടാക്കിയതായി പത്രവാര്‍ത്ത ഉണ്ടായിരുന്നു. സ്വന്തം അണികളുടെ കൊഴിഞ്ഞുപോക്കിനു തടയിടാനോ കൂടുതല്‍ രാഷ്ട്രീയാധികാരം നേടാനോ ആവാം ഈ നയവ്യതിയാനം.  ഇതൊക്കെ കണ്ടിട്ടും മുഖ്യധാരാരാഷ്ട്രീയപാര്‍ട്ടികളും ബുദ്ധിജീവികളും മൗനവ്രതത്തിലാണെന്നും   ഇവര്‍ക്കെല്ലാവര്‍ക്കും തമ്മില്‍ത്തമ്മില്‍ പ്രത്യക്ഷത്തില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും, ഇവര്‍ക്കും തീവ്രവാദപ്രസ്ഥാനങ്ങള്‍ക്കുമിടയില്‍ പരസ്പരസഹായത്തിന്‍റെ സജീവമായ ഒരു അന്തര്‍ധാര നിലനിൽക്കുന്നുവെന്നും അദ്ദേഹം തന്റെ  ലേഖനത്തിൽ പറയുന്നു.
Published by: Aneesh Anirudhan
First published: September 13, 2020, 2:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories