തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ ഓഫീസിലുണ്ടായ തീപിടിത്തത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ. ഈ തീ പിടിച്ചതാകുമെന്ന് തോന്നുന്നില്ലെന്നും പിടിപ്പിച്ചതാവാനേ വഴിയുള്ളൂവെന്നും ഷാഫി പറഞ്ഞു. സിസിടിവിക്ക് ഇടിമിന്നലും ഫയലിന് തീപിടുത്തവും ആണ് സംഭവിച്ചിരിക്കുന്നതെന്നും ഷാഫി പറഞ്ഞു.
ജോയിന്റ് ചീഫ് പ്രോട്ടോക്കോൾ ഓഫീസർ ഷൈൻ എ ഹക്ക് സ്വർണ കള്ളക്കടത്ത് കേസിൽ ആരോപണ വിധേയനാണെന്നും NIA ഈ ഓഫീസറെ അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വിദേശ രാജ്യങ്ങളുടെ കോൺസുലേറ്റുമായുള്ള എല്ലാ കത്തിടപാടുകളും ഫയലുകളും സൂക്ഷിക്കുന്നത് പൊതുഭരണ വകുപ്പിലെ പൊളിറ്റിക്കൽ സെക്ഷനിലാണ്.
ഈ ഓഫീസിലാണ് മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും ഉൾപ്പെടെയുള്ളവരുടെ വിദേശയാത്രയയുടെ ക്ലിയറൻസ് വാങ്ങുന്നതും ഫയലുകൾ സൂക്ഷിക്കുന്നതും. കോൺസുലേറ്റിൽ നിന്ന് സർക്കാരിന് അയയ്ക്കുന്ന എല്ലാ വസ്തുവഹകളും സ്വീകരിക്കേണ്ടതും കൈകാര്യം ചെയ്യേണ്ടതും ഈ ഓഫിസിന്റെ ചുമതലയാണ്.
സ്വർണക്കടത്ത് കേസും കെ.ടി ജലീലിന്റെ നിയമലംഘനമായ പാർസൽ കടത്തുമൊക്കെ ഉത്തരമില്ലാത്ത ചോദ്യങ്ങളായി അവശേഷിപ്പിക്കേണ്ടവരുടെ ആവശ്യമായിരുന്നു ഈ തീപിടുത്തമെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. സംഭവത്തിൽ അടിയന്തിരമായി അന്വേഷണം പ്രഖ്യാപിക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.
ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്,'#CCTV_ക്ക്_ഇടിമിന്നലും#ഫയലിന്_തീപ്പിടുത്തവുംജോയിന്റ് ചീഫ് പ്രോട്ടോക്കോൾ ഓഫീസർ ഷൈൻ എ ഹക്ക് സ്വർണ്ണകള്ളക്കടത്ത് കേസിൽ ആരോപണ വിധേയനാണ് . NIA ഈ ഓഫീസറെ അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചിട്ടുണ്ട്.വിദേശ രാജ്യങ്ങളുടെ കോൺസിലേറ്റുമായുള്ള എല്ലാ കത്തിടപാടുകളും ഫയലുകളും സൂക്ഷിക്കുന്നത് പൊതുഭരണ വകുപ്പിലെ പൊളിറ്റിക്കൽ സെക്ഷനിലാണ് . ഈ ഓഫീസിലാണ് മുഖ്യമന്ത്രിയുടെയും ഉദ്യോഗ്‌സഥരുടെയും ഉൾപ്പെടെയുള്ളവരുടെ വിദേശയാത്രയയുടെ ക്ലിയറൻസ് വാങ്ങുന്നതും ഫയലുകൾ സൂക്ഷിക്കുന്നതും.കോൺസുലേറ്റിൽ നിന്ന് സർക്കാരിനയക്കുന്ന എല്ലാ വസ്തുവഹകളും സ്വീകരിക്കേണ്ടതും കൈകാര്യം ചെയ്യേണ്ടതും ഈ ഓഫിസിന്റെ ചുമതലയാണ്.ഈ തീ പിടിച്ചതാകുമെന്ന് തോന്നുന്നില്ലപിടിപ്പിച്ചതാവാനേ വഴിയുള്ളു.സ്വർണ്ണക്കടത്ത് കേസും കെ.ടി ജലീലിന്റെ നിയമ ലംഘനമായ പാർസൽ(?) കടത്തുമൊക്കെ ഉത്തരമില്ലാത്ത ചോദ്യങ്ങളായി അവശേഷിപ്പിക്കേണ്ടവരുടെ ആവശ്യമായിരുന്നു ഈ തീപ്പിടുത്തം.അടിയന്തിരമായി അന്വേഷണം പ്രഖ്യാപിക്കണം.'
സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോൾ ഓഫീസിൽ ഉണ്ടായ തീപിടുത്തത്തിനു പിന്നാലെ സംഭവ സ്ഥലത്തെത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കിയിരുന്നു. സെക്രട്ടേറിയേറ്റ് വളപ്പിൽ നിന്നും മാധ്യമപ്രവർത്തകരെ പുറത്താക്കണമെന്ന് നിർദ്ദേശിച്ച് ചീഫ് സെക്രട്ടറി നേരിട്ടെത്തിയതും നാടകീയസംഭവങ്ങൾക്ക് വഴിവച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.