advertisement

ഷാരോൺ കൊലക്കേസിൽ അറസ്റ്റിലായ ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് തകർത്ത നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

Last Updated:

കഴിഞ്ഞദിവസം കസ്റ്റഡിയിൽ വാങ്ങിയ ഗ്രീഷ്മയെ തെളിവെടുപ്പിന് എത്തിക്കുന്നതിനു മുമ്പ് വീട് തകർത്ത നിലയിൽ കണ്ടെത്തിയത് കൂടുതൽ ദുരൂഹത വർദ്ധിക്കുകയാണ്

തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് കൊലക്കേസിൽ അറസ്റ്റിലായ ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തി. പോലീസ് സീൽ ചെയ്തിരുന്ന വീടാണ് ഇന്നലെ അജ്ഞാതർ തകർത്ത് വീടിനുള്ളിൽ പ്രവേശിച്ചതായി പറയുന്നത്. കേരള തമിഴ്നാട് പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഒന്നാം തീയതി ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവൻ നിർമ്മൽ കുമാറിനെയും രാമവർമ്മൻ ചിറയിലെ ശ്രീനിലയം എന്ന ഗ്രീഷ്മയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പളുകൽ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ കേരള തമിഴ്നാട് പോലീസും ചേർന്നാണ് വീട് സീൽ ചെയ്തത്.
കഴിഞ്ഞദിവസം കസ്റ്റഡിയിൽ വാങ്ങിയ ഗ്രീഷ്മയെ തെളിവെടുപ്പിന് എത്തിക്കാൻ ഒരുങ്ങുന്നതിനു മുമ്പ് വീട് തകർത്ത നിലയിൽ കണ്ടെത്തിയത് കൂടുതൽ ദുരൂഹത വർദ്ധിക്കുകയാണ്. തെളിവ് നശിപ്പിക്കാൻ വേണ്ടി ആരെങ്കിലും ചെയ്തതാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. അതേസമയം തെളിവുകൾ ഉണ്ടാക്കുന്നതിനുവേണ്ടി ചിലർ കൃത്യം ചെയ്തതാകാമെന്നും നാട്ടുകാർ പറുന്നു.
advertisement
ഷാരോണിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയും കൃത്യം നടന്നതും തെളിവുകൾ നശിപ്പിച്ചതും തൊണ്ടിമുതൽ കണ്ടെടുത്തതും  മുഖ്യപ്രതി ഗ്രീഷ്മയുടെ തമിഴ്നാട്ടിലെ രാമവര്‍മ്മന്‍ചിറയിലെ വീട്ടിലാണ്.
ഏതായാലും വില്ലേജ് അധികൃതർ പളുകൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കേരള തമിഴ്നാട് പോലീസ് സംയുക്തമായി സംഭവത്തെക്കുറിച്ച് അന്വേഷിക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഷാരോൺ കൊലക്കേസിൽ അറസ്റ്റിലായ ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് തകർത്ത നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു
Next Article
advertisement
Kerala Weather Update | ചൂട് കൂടുന്നു; നാലിടത്ത് ഉയർന്ന അൾട്രാ വയലറ്റ് സൂചിക; ഓറഞ്ച് അലർട്ട്
Kerala Weather Update | ചൂട് കൂടുന്നു; നാലിടത്ത് ഉയർന്ന അൾട്രാ വയലറ്റ് സൂചിക; ഓറഞ്ച് അലർട്ട്
  • സംസ്ഥാനത്ത് 4 സ്റ്റേഷനുകളിൽ ഓറഞ്ച് അലർട്ടും 7 സ്റ്റേഷനുകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു

  • പകൽ 10 മുതൽ 3 വരെ ഉയർന്ന അൾട്രാവയലറ്റ് സൂചിക, സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം

  • ചൂട് കൂടുന്നതോടെ സൂര്യാഘാതം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് സാധ്യത ഉയരുന്നു

View All
advertisement