ഷാരോൺ വധക്കേസ്; കേരള പൊലീസ് തന്നെ കേസ് അന്വേഷിക്കും

Last Updated:

കേസ് തമിഴ്നാട്ടിലേക്ക് മാറ്റരുതെന്നാവശ്യപ്പെട്ട് ഷാരോണിന്റെ കുടുംബം വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയിരുന്നു.

തിരുവനന്തപുരം: പറാശാല ഷാരോൺ വധക്കേസ് കേരള പൊലീസ് തന്നെ അന്വേഷിക്കും. കേരളമോ തമിഴ്നാടോ അന്വേഷിക്കുന്നതിനു നിയമതടസ്സമില്ലെന്നാണു ഗവ.പ്ലീഡർ നൽകിയ നിയമോപദേശം. കേസ് തമിഴ്നാട്ടിലേക്ക് മാറ്റരുതെന്നാവശ്യപ്പെട്ട് ഷാരോണിന്റെ കുടുംബം വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയിരുന്നു.
കേസ് കേരള പോലീസ് തന്നെ തുടര്‍ന്നും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ് ഉറപ്പ് നല്‍കിയതായി ഷാരോണിന്റെ അച്ഛന്‍ ജയരാജ് പറഞ്ഞു. കേസ് അന്വേഷിക്കുന്നതിനു നിയമതടസ്സമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി കെ.ജെ.ജോൺസൺ അറിയിച്ചു.
ഷാരോണിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയും കൃത്യം നടന്നുതും തെളിവുകൾ നശിപ്പിച്ചതും തൊണ്ടിമുതൽ കണ്ടെടുത്തതും തമിഴ്നാട്ടിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ രാമവര്‍മ്മന്‍ചിറയിലെ വീട്ടിലാണ്. എന്നാല്‍ ഷാരോണിന്‌റെ മരണം സംഭവിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും. കേസെടുത്തത് പാറശാല പൊലീസാിരുന്നു. കേസിന്റെ അധികാരപരിധി സംബന്ധിച്ചു ചില സംശയങ്ങൾ കേരള പൊലീസിന് ഉണ്ടായിരുന്നു. തുടർന്ന് നിയമോപദേശം തേടുകയായിരുന്നു.
advertisement
കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാല്‍ കേസ് കേരള പോലീസ് അന്വേഷിക്കുന്നതില്‍ നിയമതടസ്സമുണ്ടോ എന്ന് റൂറൽ എസ്പി നിയമോപദേശം തേടി. കേസ് കേരളത്തിലേയോ തമിഴ്നാട്ടിലേയോ പോലീസ് അന്വേഷിക്കുന്നതില്‍ നിയമതടസ്സമില്ലെന്ന് ഉപദേശം. എന്നാല്‍ വിചാരണയ്ക്കും അന്വേഷണത്തിനും കൂടുതല്‍ അനുയോജ്യം തമിഴ്നാടാണെന്നാണ് പ്ലീഡർ നൽകിയ ഉപദേശം.
ഇപ്പോള്‍ ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിൽ മുഖ്യപ്രതി ഗ്രീഷ്മയും അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മ്മല്‍കുമാറും അറസ്റ്റിലായിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഷാരോൺ വധക്കേസ്; കേരള പൊലീസ് തന്നെ കേസ് അന്വേഷിക്കും
Next Article
advertisement
ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' നിരോധിക്കണമെന്ന് തമിഴ്‌നാട് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടാൻ കാരണമെന്ത്?
ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' നിരോധിക്കണമെന്ന് തമിഴ്‌നാട് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടാൻ കാരണമെന്ത്?
  • ശിവകാർത്തികേയൻ നായകനായ 'പരാശക്തി' സിനിമയിൽ ചരിത്രം വളച്ചൊടിച്ചതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു

  • ചിത്രത്തിലെ കോൺഗ്രസ് പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു

  • നിർമാതാക്കൾ മാപ്പ് പറയില്ലെങ്കിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി

View All
advertisement