'കെട്ടുകഥകളുടെ നിര്‍മാണശാലകളായി മാധ്യമങ്ങൾ മാറി'; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

Last Updated:

സര്‍ക്കാരിന് ജനങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് വാര്‍ത്താസമ്മേളനം നടത്തി പറയാറുണ്ട്. സര്‍ക്കാരിന് ഒന്നും ഒളിച്ചുവെക്കാനില്ല. കോവിഡ് കാലത്ത് വാര്‍ത്താസമ്മേളനം നടത്തിയത് പി.ആര്‍ വര്‍ക്കാണെന്ന് പ്രചരിപ്പിച്ചുവെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ധാര്‍മികത മറന്നുള്ള മാധ്യമ പ്രവര്‍ത്തനമാണ് ഇപ്പോൾ നടക്കുന്നതിലേറെയും. കെട്ടുകഥകളുടെ നിര്‍മാണശാലകളായി മാധ്യമങ്ങൾ മാറി. കണ്ണ് തുറക്കേണ്ടിടത്ത് കണ്ണടക്കുകയും നാവ് ഉയര്‍ത്തേണ്ടിടത്ത് നാവ് അടക്കുകയും ചെയ്യുന്ന പത്രപ്രവര്‍ത്തനമാണിപ്പോൾ നടക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മീഡിയ അക്കാദമിയിലെ പുതിയ ജേര്‍ണലിസം ബാച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മാധ്യമപ്രവര്‍ത്തനത്തില്‍ പക്ഷപാതിത്വമുണ്ട്. രാഷ്ട്രീയ കണ്ണടയിലൂടെയാണ് ചിലര്‍ കാര്യങ്ങള്‍ കാണുന്നത്. അതിന്റെ ഭാഗമായി അര്‍ധ സത്യങ്ങളും അസത്യങ്ങളും വിളംബരം ചെയ്യുകയാണ്. ഇത് ധാര്‍മികതയാണോ എന്ന് മാധ്യമ ലോകം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
''കേരളത്തിലും ഇന്ത്യയിലും വ്യാജവാർത്തകളാണ് പലയിടത്തും സത്യകഥകളായി മാധ്യമങ്ങൾ അവതരിപ്പിക്കുന്നത്. ഐതിഹ്യത്തെ ചരിത്രത്തിലേക്കും, വിശ്വാസത്തെ രാഷ്ട്രീയത്തിലേക്കും പടർത്താൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ട്. അതിന് കൂട്ടുനിൽക്കുന്നു. നിഷ്പക്ഷം എന്ന് സ്വയം വിളിക്കുന്ന മാധ്യമങ്ങൾ നിർണായകഘട്ടത്തിൽ നിശ്ശബ്ദത പുലർത്തുന്നു."
advertisement
"പല വിദേശരാജ്യങ്ങളിലും മാധ്യമവാർത്തകളുടെ ആധികാരികത പരിശോധിക്കാൻ ഫാക്ട് ചെക്ക് സംവിധാനങ്ങളുണ്ട്. അത് കേരളത്തിലും നടപ്പാക്കേണ്ടി വരും. അത്തരം സ്വതന്ത്രസംരംഭങ്ങളെക്കുറിച്ച് കേരളത്തിലെ മാധ്യമപ്രവർത്തകർ തന്നെ ആലോചിക്കണം. ഒരു വിധ ഫാക്ട് ചെക്കുമില്ലാത്ത സംസ്ഥാനങ്ങളിലാണ് മാധ്യമപ്രവർത്തകർ ജയിലിലാകുന്നത് എന്നോർക്കണം. സിദ്ദിഖ് കാപ്പൻ തന്നെയാണ് ഇതിനുദാഹരണം'',  മുഖ്യമന്ത്രി പറഞ്ഞു.
കേരളം ഒരു പോലീസ് സ്‌റ്റേറ്റായി മാറുമെന്ന് കേരളത്തിലെ ഒരു മാധ്യമം ദേശീയ തലത്തില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. സര്‍ക്കാരിന് ജനങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് വാര്‍ത്താസമ്മേളനം നടത്തി പറയാറുണ്ട്. സര്‍ക്കാരിന് ഒന്നും ഒളിച്ചുവെക്കാനില്ല. കോവിഡ് കാലത്ത് വാര്‍ത്താസമ്മേളനം നടത്തിയത് പി.ആര്‍ വര്‍ക്കാണെന്ന് പ്രചരിപ്പിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. .
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കെട്ടുകഥകളുടെ നിര്‍മാണശാലകളായി മാധ്യമങ്ങൾ മാറി'; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി
Next Article
advertisement
അതിജീവിത രാഹുൽ മാങ്കൂട്ടത്തിലിന്റെ കെണിയിൽ വീണത് തെറ്റിപ്പോയ വാട്ട്സ് ആപ്പ് മെസേജിൽ
അതിജീവിത രാഹുൽ മാങ്കൂട്ടത്തിലിന്റെ കെണിയിൽ വീണത് തെറ്റിപ്പോയ വാട്ട്സ് ആപ്പ് മെസേജിൽ
  • വഴിതെറ്റിയ വാട്ട്സ് ആപ്പ് മെസേജ് മൂലം എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി പരാതി നൽകി

  • രാഹുൽ യുവതിയെ ഭർത്താവിനെ ഉപേക്ഷിച്ച് കൂടെ വരാൻ നിർബന്ധിച്ചതായി മൊഴിയിൽ പറയുന്നു

  • തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ രാഹുൽ യുവതിയെ ബലാൽസംഗം ചെയ്തതായി പരാതിയിൽ പറയുന്നു

View All
advertisement