ഒരു മയക്കുമരുന്ന് കേസ് മൂന്നാക്കിയ എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ
- Published by:Sneha Reghu
- news18-malayalam
Last Updated:
നിശ്ചിത അളവിൽ മയക്കുമരുന്ന് പിടികൂടിയാൽ മാത്രമാണ് ജാമ്യ മില്ലാവകുപ്പ് ചുമത്താനാകൂ
തൃശൂർ: മയക്കുമരുന്ന് കേസിലെ മൂന്ന് പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ. മൂന്ന് പ്രതി കളുണ്ടായിരുന്ന ലഹരിക്കേസാണ് എസ്എച്ച്ഒ കെ.എം ബിനീഷ് മൂന്നാക്കിയത്. എംഡിഎംഎയാണെന്ന ധാരണയിൽ മയക്കുമരുന്ന് പിടികൂടിയതായിരുന്നു കേസ്.
കേസ് മൂന്നെണ്ണമാക്കിയതോടെ മൂന്ന് പ്രതികൾക്കും ജാമ്യം കിട്ടുന്ന സ്ഥിതിയായി. നിശ്ചിത അളവിൽ മയക്കുമരുന്ന് പിടികൂടിയാൽ മാത്രമേ, ജാമ്യ മില്ലാവകുപ്പ് ചുമത്താനാകൂ എന്നതിനാലാണ് മൂന്നു പേർക്കും ജാമ്യം കിട്ടിയത്. സംഭവത്തിൽ അസ്വാഭാവികത തോന്നിയ റൂറൽ എസ്‌പി ബി. കൃഷ്ണകുമാർ റേഞ്ച് ഡി ഐജിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
Also Read : 'സോഷ്യൽമീഡിയയിൽ കയറാതിരിക്കൂ; എനിക്കില്ലാത്ത പേടി നിങ്ങള്‍ക്കെന്തിന്? പൃഥ്വിരാജ് ചോദിച്ചു'; ദീപക് ദേവ്
advertisement
ഇതിൻ്റെ അടിസ്ഥാനത്തിൽ നോർത്ത് സോൺ ഐജിയാണ് എസ്എച്ച്ഒയെ സസ്പെ ഡ് ചെയ്തത്. അതേസമയം മയക്കുമരുന്നുകേസുകളുടെ എണ്ണം പെരുപ്പിച്ചുകാണിക്കാനുള്ള ശ്രമമായിരുന്നു എസ്എച്ച്‌ഒയുടേതെന്ന പരാതിയും നിലനിൽക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
March 31, 2025 11:43 AM IST


