'അന്വേഷണം ഇല്ലാതെ തലയൂരാനുള്ള മുഖ്യമന്ത്രിയുടെയും മകളുടെയും ശ്രമം പരാജയപ്പെട്ടു': ഷോൺ ജോർജ്

Last Updated:

''അൽപമെങ്കിലും മാന്യത ഉണ്ടെങ്കിൽ മുഖ്യമന്ത്രിയും മകളും അന്വേഷണത്തോട് സഹകരിക്കണം''

തിരുവനന്തപുരം: തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് എസ്എഫ്ഐഒ അന്വേഷണത്തെ ഭയപ്പെടുന്നതെന്ന് ബിജെപി നേതാവും കേസിലെ പരാതിക്കാരനുമായ ഷോൺ ജോർജ്. അന്വേഷണം ഇല്ലാതെ തലയൂരാനുള്ള മുഖ്യമന്ത്രിയുടെയും മകളുടെയും ശ്രമം പരാജയപ്പെട്ടു. കേസ് അന്വേഷിക്കുക എന്നത് ആയിരുന്നു തന്റെ ആവശ്യം എന്നും ഷോൺ ജോർജ് പ്രതികരിച്ചു.
എക്സാലോജിക്കിന് എല്ലാത്തിനും നിന്നു കൊടുത്തത് സർക്കാരാണ്. ഹൈക്കോടതി വിധി സർക്കാരിനുമേറ്റ തിരിച്ചടിയാണ്. അൽപമെങ്കിലും മാന്യത ഉണ്ടെങ്കിൽ മുഖ്യമന്ത്രിയും മകളും അന്വേഷണത്തോട് സഹകരിക്കണം. കൂടുതൽ തെളിവുകൾ എസ്എഫ്ഐഒയ്ക്ക് നൽകി. കെഎസ്ഐഡിസിയുടെ പങ്ക് സംബന്ധിച്ച് തിങ്കളാഴ്ച തെളിവുകൾ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
സിഎംആർഎല്ലിൽ നിന്ന് സേവനം നൽകാതെ പണം കൈപ്പറ്റിയെന്ന ആരോപണത്തിലാണ് എക്സാലോജിക് കമ്പനി അന്വേഷണം നേരിടുന്നത്. രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എസ്എഫ്ഐഒയും അന്വേഷണം തുടങ്ങിയത്. എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എക്‌സാലോജിക്ക് കമ്പനി കർണാടക ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജിയാണ് ഇന്ന് ഒറ്റ വരി വിധി പ്രസ്താവനയിൽ ജസ്റ്റിസ് എം നാഗപ്രസന്ന തള്ളിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അന്വേഷണം ഇല്ലാതെ തലയൂരാനുള്ള മുഖ്യമന്ത്രിയുടെയും മകളുടെയും ശ്രമം പരാജയപ്പെട്ടു': ഷോൺ ജോർജ്
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement