Good Samaritan | ഒറ്റമുറി ഷെഡിലെ ചോര്‍ച്ചയടയ്ക്കാന്‍ പൊട്ടിയ തകരഷീറ്റ് ചോദിച്ചു; പുതിയ വീട് പണിത് നല്‍കി കടയുടമ

Last Updated:

ഒറ്റമുറി ഷെഡിലായിരുന്നു ഷിനുവും ഭാര്യയും രണ്ടു പിഞ്ചു കുട്ടികളുമടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്.

തൃശൂര്‍: ഒറ്റമുറി ഷെഡിലെ ചോര്‍ച്ചയടയ്ക്കാന്‍ പൊട്ടിയ തകരഷീറ്റ് ചോദിച്ചെത്തിയാള്‍ക്ക് പുതിയ വീട്(Home) പണിത് നല്‍കി കടയുടമ. വെളേളക്കാരിത്തടം ഷിനു പള്ളിക്കലിന്റെ കുടുംബത്തിനാണ് കടയുടമ സുരക്ഷിതമായ ഭവനം നിര്‍മ്മിച്ച് നല്‍കിയത്. തൃശ്ശൂര്‍(Thrissur) ജില്ലയിലെ മാന്ദാമംഗലത്താണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കടയുടമ നാല് ലക്ഷം രൂപ ചിലവില്‍ ഷിനു പള്ളിക്കലിനും കുടുംബത്തിനും വീട് പണിത് നല്‍കിയത്.
300 ചതുരശ്ര അടി വിസ്ൃതിയുള്ള വീടാണ് പണിതു നല്‍കിയത്. ഒറ്റമുറി ഷെഡിലായിരുന്നു ഷിനുവും ഭാര്യയും രണ്ടു പിഞ്ചു കുട്ടികളുമടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. ഏഴുമാസം മുന്‍പായിരുന്നു ഷെഡിന്റെ ചോര്‍ച്ചയടയ്ക്കാന്‍ സഹായം ചോദിച്ച് ദിവ്യഹൃദയാശ്രമത്തെ സമീപിച്ചത്. ഡയറക്ടര്‍ ഫാ. ജോര്‍ജ് കണ്ണംപ്ലാക്കല്‍ സന്നദ്ധ സംഘടനയായ ഡ്രീംനേഷന്‍ മൂവ്‌മെന്റ് പ്രവര്‍ത്തകരായ ദിനേശ് കാരയില്‍, അലോഷ്യസ് കുറ്റിക്കാട്ട് എന്നിവരെ ഏല്‍പ്പിച്ചു.
advertisement
തുടര്‍ന്ന് വീട് അടച്ചുറപ്പുള്ളതാക്കാന്‍ ഇവര്‍ നടത്തറയിലെ കടയിലെത്തി പഴയ തകരഷീറ്റ് അന്വേഷിച്ചത്. എന്നാല്‍ ഷിനുവിന്റെ അവസ്ഥ അറിഞ്ഞ കടയുടമ വീട് പണത് നല്‍കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു. ഫാ.ജോര്‍ജ് കണ്ണംപ്ലാക്കലിന്റെ നിരീക്ഷണത്തില്‍ നിര്‍മിച്ച വീട് ആറു മാസം കൊണ്ട് പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം താക്കോല്‍ കൈമാറുകയും ചെയ്തു.
Ukraine Crisis | 'ഇന്ത്യൻ വിദ്യാർഥികളും പൗരൻമാരും അടിയന്തരമായി കീവ് വിടണം': നിർദേശവുമായി ഇന്ത്യൻ എംബസി
കീവ്: റഷ്യ (Russia) ആക്രമണം കടുപ്പിച്ചതോടെ വിദ്യാർത്ഥികൾ ഉൾപ്പെടെ എല്ലാ ഇന്ത്യൻ പൗരന്മാരോടും ഇന്ന് അടിയന്തരമായി കീവ് വിടാൻ ഇന്ത്യൻ എംബസി (Indian Embassy) നിർദ്ദേശിച്ചു. കീവിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇക്കാര്യം നിർദേശിച്ചത്. ലഭ്യമായ ട്രെയിനുകളിലൂടെയോ ലഭ്യമായ മറ്റേതെങ്കിലും മാർഗങ്ങളിലൂടെയോ ഉടനടി നഗരം വിടാൻ എംബസി എല്ലാ ഇന്ത്യൻ പൗരന്മാരോടും നിർദ്ദേശിക്കുന്നു.
advertisement
അതിനിടെ തെക്ക് മൈക്കോളൈവിനും ന്യൂ കഖോവ്കയ്ക്കും ഇടയിലുള്ള കെർസണിൽ റഷ്യൻ സൈന്യം ആക്രമണം ആരംഭിച്ചതായി ഉക്രെയ്ൻ ഉദ്യോഗസ്ഥർ പറഞ്ഞു. റഷ്യൻ സൈന്യം കെർസൺ നഗരം വളഞ്ഞതായി റിപ്പോർട്ട്. അതേസമയം, 40 മൈൽ നീളമുള്ള റഷ്യൻ സൈനിക വാഹനവ്യൂഹം ഉക്രെയ്‌നിന്റെ തലസ്ഥാനമായ കീവിൽ ഇറങ്ങുന്നതായി ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നു. ചർച്ചകളിൽ ഇളവുകൾ നൽകാൻ തന്റെ സർക്കാരിനെ നിർബന്ധിക്കുന്നതിനായി റഷ്യൻ സൈന്യം ഷെല്ലാക്രമണം ശക്തമാക്കിയതായി ഉക്രെയ്ൻ പ്രസിഡന്റ് പറഞ്ഞു.
അതിനിടെ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രിയും പെട്രോളിയം പ്രകൃതി വാതക മന്ത്രിയുമായ ഹർദീപ് സിംഗ് പുരി ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇൻഡിഗോ വിമാനത്തിൽ ബുഡാപെസ്റ്റിലേക്ക് യാത്ര തിരിച്ചു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Good Samaritan | ഒറ്റമുറി ഷെഡിലെ ചോര്‍ച്ചയടയ്ക്കാന്‍ പൊട്ടിയ തകരഷീറ്റ് ചോദിച്ചു; പുതിയ വീട് പണിത് നല്‍കി കടയുടമ
Next Article
advertisement
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement