റഷ്യ-യുക്രെയിന്(Russia-Ukraine) യുദ്ധത്തിനിടയില്‍ കുടുങ്ങിക്കിടക്കുന്ന ധാരാളം വിദ്യാര്‍ഥികളാണ് സഹായം അഭ്യര്‍ത്ഥിച്ചു രംഗത്തപു വന്നിരിക്കുന്നത്. യുക്രെയിനില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഓപ്പറേഷന് ഗംഗ ഊര്‍ജിതമായി പുരോഗമിക്കുന്നുമുണ്ട്.
ഇപ്പോഴിതാ എന്‍ഒസി നല്കാത്തതിനാല് താനും തന്റെ വളര്‍ത്തു നായയും യുക്രെയിനില്‍ കുടുങ്ങിക്കിടക്കുകയാണെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഡല്‍ഹി സ്വദേശി.
ഖാര്‍കിവ് നാഷണല്‍ യൂണിവേഴ്സിറ്റിയിലെ റേഡിയോ ഇലക്ട്രോണിക്സ് വിദ്യാര്‍ത്ഥിയായ റിഷഭ് കൗശിക് ആണ് സമൂഹമാധ്യമങ്ങളില്‍ തന്റെ ദുരവസ്ഥ വിവരിച്ചുകൊണ്ട് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 27ന് നാട്ടിലേക്കെത്താന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. യുദ്ധം പൊട്ടിപുറപ്പെട്ടതോടെ കീവില്‍ കുടുങ്ങുകയായിരുന്നു റിഷഭ്.
വളര്‍ത്തുനായയെ നാട്ടിലേക്ക് ഒപ്പം കൂട്ടണമെന്നാണ് റിഷഭിന്റെ ആഗ്രഹം. ഇതിനായി കേന്ദ്ര സര്‍കാരിന്റെ അനിമല്‍ ക്വാറന്റീന് ആന്റ് സര്ട്ടിഫിക്കേഷന് സര്‍വീസ്, യുക്രൈനിലെ ഇന്ത്യന്‍ എംബസി എന്നിവരെ സമീപിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം.
നിയമപ്രകാരം ലഭിക്കേണ്ട എന്‍ഒസി ലഭിക്കാത്തതിനെ തുടര്‍ന്നാണ് താനും തന്റെ വളര്‍ത്തുനായായ മാലിബുവും കുടുങ്ങിക്കിടക്കുന്നതെന്ന് റിഷഭ് പറയുന്നു. വെടിയൊച്ചകളും, സ്ഫോടന ശബ്ദങ്ങളും കാരണം നായ ഭയന്നിരിക്കുകയാണെന്നും റിഷഭ് പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Russia-Ukraine war, Video