Shwetha Menon: 'പവർ ഗ്രൂപ്പ് കാരണം 9 സിനിമകളില്‍ നിന്ന് മാറ്റിനിർത്തപ്പെട്ടു': ശ്വേതാ മേനോൻ
- Published by:Rajesh V
Last Updated:
''പവർ ഗ്രൂപ്പിൽ സ്ത്രീകളുമുണ്ട്. സിനിമയിൽ സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ചൂഷണത്തിന് വിധേയമാകുന്നുണ്ട്''
തിരുവനന്തപുരം: മലയാള സിനിമയിലെ പവർ ഗ്രൂപ്പ് കാരണം ഒൻപത് സിനിമകളിൽനിന്നു മാറ്റിനിർത്തപ്പെട്ടെന്ന് നടി ശ്വേതാ മേനോൻ. മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് അഞ്ചുവർഷം വൈകിപ്പിച്ചു. രഞ്ജിത്തിനെതിരായ ആരോപണം ഞെട്ടിപ്പിച്ചെന്നും നടി മാധ്യമങ്ങളോട് പ്രതികരിച്ചു.
പവർ ഗ്രൂപ്പിൽ സ്ത്രീകളുമുണ്ട്. സിനിമയിൽ സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ചൂഷണത്തിന് വിധേയമാകുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ടു കർശനമായ നിയമം വരണം. ഹേമാ കമ്മറ്റി റിപ്പോർട്ട് അഞ്ചുവർഷം വൈകിപ്പിച്ചെന്നും ശ്വേത പറഞ്ഞു.
''എന്റെ അടുത്ത് മോശമായി പെരുമാറാൻ ആരും വന്നിട്ടില്ല. നോ പറയേണ്ടിടത്ത് നോ പറയാൻ അറിയാം. പരാതി പറഞ്ഞാൽ കുറ്റപ്പെടുത്തൽ നേരിടേണ്ടി വരുന്നതു കൊണ്ടാണ് ധൈര്യപൂർവം ആരും മുന്നോട്ടുവരാത്തത്. വനിതാ പ്രാതിനിധ്യമുള്ള എന്റെ സിനിമയെ ഒതുക്കാൻ ചിലർ ശ്രമിച്ചു''- ശ്വേത പറഞ്ഞു.
advertisement
''ഇത്തരം അനുഭവങ്ങളോട് ഫൈറ്റ് ചെയ്ത ആളാണ് ഞാൻ. നാലഞ്ച് കേസ് ഇപ്പോഴും നടക്കുന്നു. മോശമായ അനുഭവം ഉണ്ടായിട്ടില്ല. നോ പറയേണ്ടിടത്ത് അത് പറയും. സ്കൂള്‍ തൊട്ടേ അങ്ങനെയാണ്. എന്റെ നിലപാട് അന്നേ ശക്തമായ നിലപാടായിരുന്നു. മലയാളി നടിമാർ പേടിച്ച് പറയാതിരുന്നത് മനസിലാക്കാം. ഇപ്പോൾ ആരോപണം ഉന്നയിച്ച നടി ബംഗാളിൽ നിന്നും വന്നിട്ടും ഇത് പുറത്ത് പറയാതിരുന്നത് എന്തുകൊണ്ടെന്ന് അറിയില്ല''- ശ്വേതാ മേനോൻ ന്യൂസ് 18നോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
August 24, 2024 3:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Shwetha Menon: 'പവർ ഗ്രൂപ്പ് കാരണം 9 സിനിമകളില്‍ നിന്ന് മാറ്റിനിർത്തപ്പെട്ടു': ശ്വേതാ മേനോൻ