കന്യാസ്ത്രീകളെ സ്ഥലം മാറ്റിയ നടപടിക്ക് പിന്നിൽ ബിഷപ്പ് ഫ്രാങ്കോയെന്ന് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ

Last Updated:

സ്ഥലം മാറ്റിയ നടപടിക്ക് പിന്നിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലാണെന്നും സിസ്റ്റർ ലൂസി കളപ്പുരക്കൽ പറഞ്ഞു.

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ സ്ഥലം മാറ്റിയത് വേദനാജനകമെന്ന് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ. സ്ഥലം മാറ്റിയ നടപടിക്ക് പിന്നിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലാണെന്നും സിസ്റ്റർ ലൂസി കളപ്പുരക്കൽ പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോയുടെ അറിവോടെയാണ് കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം നടന്നതെന്നും അവർ വ്യക്തമാക്കി.
ക്രൈസ്തവ മൂല്യം എന്തെന്ന് ആർക്കും അറിയാത്തതു പോലെയാണ് തീരുമാനം. സ്ഥലം മാറ്റം ലഭിച്ച കന്യാസ്ത്രീകൾ ഒരിടത്തേക്കും പോകരുത്. സിസ്റ്റർമാർക്ക് സ്വന്തമായി കുറവിലങ്ങാട് മഠം കുറച്ചു വർഷത്തേക്ക് വിട്ടു കൊടുക്കണം. അത് വലിയ അപരാധമൊന്നുമല്ല. അവരെ പല സ്ഥലത്തേക്ക് വിടാൻ കേരളം അനുവദിക്കരുതെന്നും സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ പറഞ്ഞു.
ഇത് ഒരു നല്ല ലക്ഷണമല്ലെന്നും സിസ്റ്റർ ലൂസി കളപ്പുപരയ്ക്കൽ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കന്യാസ്ത്രീകളെ സ്ഥലം മാറ്റിയ നടപടിക്ക് പിന്നിൽ ബിഷപ്പ് ഫ്രാങ്കോയെന്ന് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ
Next Article
advertisement
'അതിദാരിദ്ര്യത്തില്‍ നിന്ന് മാത്രമേ നാം മുക്തമായിട്ടുള്ളൂ; ദാരിദ്ര്യം ഇനിയും ബാക്കി'; മമ്മൂട്ടി
'അതിദാരിദ്ര്യത്തില്‍ നിന്ന് മാത്രമേ നാം മുക്തമായിട്ടുള്ളൂ; ദാരിദ്ര്യം ഇനിയും ബാക്കി'; മമ്മൂട്ടി
  • കേരളം അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തമായെങ്കിലും ദാരിദ്ര്യം ഇനിയും ബാക്കിയാണെന്ന് മമ്മൂട്ടി പറഞ്ഞു.

  • ദാരിദ്ര്യം പൂര്‍ണമായി നീക്കിയാല്‍ മാത്രമേ സാമൂഹിക ജീവിതം വികസിക്കൂ.

  • കേരളപ്പിറവി ദിനത്തില്‍ മമ്മൂട്ടി പൊതുവേദിയില്‍

View All
advertisement