മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊല്ലപ്പെട്ട ലാറ്റ്‌വിയൻ വിനോദസഞ്ചാരിയുടെ സഹോദരിയുടെ സംഭാവന
Last Updated:
Sister of murdered Latvian female tourist contributes for CMDRF | കഴിഞ്ഞ വർഷം കേരളത്തിൽ നിന്നും ലിസ സ്ക്രോമാന് നഷ്ടമായത് പ്രിയപ്പെട്ട കൂടപ്പിറപ്പിനെയാണ്
കഴിഞ്ഞവർഷം കേരളത്തിൽ വിനോദസഞ്ചാരത്തിന് എത്തിയപ്പോൾ കൊല്ലപ്പെട്ട ലാറ്റ് വിയൻ യുവതിയുടെ സഹോദരിയും കേരളത്തിന് കൈത്താങ്ങാകുന്നു. നഷ്ടത്തിന്റെ കഥയോ കണക്കു പുസ്തകമോ തുറക്കാതെ ലാറ്റ് വിയൻ യുവതിയുടെ സഹോദരി കേരളത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജലം കൊണ്ട് മുറിവേറ്റവർക്ക് സാന്ത്വനമായി.
തന്റെ പ്രാർത്ഥനയിലും ചിന്തയിലും കേരളീയർ ഉണ്ടെന്ന് പറയുകയാണ് ഇവർ. ഈ ദുഃഖത്തിൽ നിന്നും കരകയറാൻ ആവട്ടെ എന്നും, താൻ കടലിനക്കരെ നിന്നും എല്ലാവരെയും കാണാൻ വരുന്നുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു.
Ilze Skromane has a message for kerala, and it is about love. Ilze is the sister of the Lativan national who was murdered in Kerala. In this time of difficulty, it is heartening to know that Kerala is in the thoughts of many across the world. Ilze has made a contribution to CMDRF pic.twitter.com/rx5k4nvwPv
advertisement
— CMO Kerala (@CMOKerala) August 14, 2019
ലാറ്റ് വിയൻ യുവതിയുടെ സഹോദരിയുടെ ആ നന്മമനസ്സിനു കേരളത്തിന്റെ മുഖ്യമന്ത്രി നന്ദി പറഞ്ഞു. കേരളത്തിൽ കൊല്ലപ്പെട്ട ലാറ്റ്‌വിയൻ സ്വദേശിയുടെ സഹോദരിയാണ് അവർ. ഈ വിഷമസന്ധിയിൽ, ലോകത്തെമ്പാടും ഉള്ള പലരുടെയും ചിന്തയിൽ കേരളം ഉണ്ടെന്നറിയുന്നതിൽ സന്തോഷം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു സംഭാവന അവർ നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ട്വിറ്റർ സന്ദേശത്തിൽ കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 14, 2019 6:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊല്ലപ്പെട്ട ലാറ്റ്‌വിയൻ വിനോദസഞ്ചാരിയുടെ സഹോദരിയുടെ സംഭാവന