മുസ്ലിം സ്ഥാപനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ വരുമാന വിഹിതം പിടിക്കുന്നു; കൃസ്ത്യന്‍ സ്ഥാപനങ്ങളെ തൊടുന്നില്ല; SKSSF സംസ്ഥാന ജനറല്‍ സെക്രട്ടറി

Last Updated:

കൃസ്ത്യന്‍ സഭകള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യം മുസ്ലിം സ്ഥാപനങ്ങള്‍ക്കും വേണമെന്നും സത്താര്‍ പന്തല്ലൂര്‍ ആവശ്യപ്പെട്ടു.

Image: Facebook
Image: Facebook
കോഴിക്കോട്: മുസ്ലിം മതസ്ഥാപനങ്ങളുടെ വരുമാനത്തിന്റെ ഏഴ് ശതമാനം സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുമ്പോള്‍ കൃസ്ത്യന്‍ സ്ഥാപനങ്ങളില്‍ നിന്നും ഒരു പൈസ പോലും എടുക്കുന്നില്ലെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍. മുസ്ലിം സമുദായത്തില്‍ നിന്നും പിരിച്ചെടുക്കുന്ന തുക സര്‍ക്കാര്‍ ഖജനാവിലെത്തിയിട്ടും അതിന്റെ നാലിലൊന്നു പോലും സുമുദായത്തിലെ അവശ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നില്ല. എന്നിട്ടും മുസ്ലിംകള്‍ അനര്‍ഹമായി എന്തോ നേടുന്നുവെന്നാണ് പ്രചാരണം.
മുസ്ലിം സമുദായത്തിന്റെ പള്ളി, മദ്രസ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും സ്ഥാവര ജംഗമ വസ്തുക്കളില്‍ നിന്നുമുള്ള വരുമാനത്തിന്റെ ഏഴ് ശതമാനം സംഖ്യ വഖഫ് ബോര്‍ഡ് നിര്‍ബന്ധമായും പിടിച്ചെടുത്ത് സര്‍ക്കാര്‍ ഖജനാവിലെത്തിക്കുകയാണ്. എന്നാല്‍ കൃസ്ത്യന്‍ മതസ്ഥാപനങ്ങളിലെ കോടിക്കണക്കിന് രൂപയുടെ വരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ എന്തെങ്കിലും കൈപ്പറ്റുകയോ സഭകളുടെ സ്വത്തില്‍ ഇടപെടുകയോ ചെയ്യുന്നില്ല. കൃസ്ത്യന്‍ സഭകള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യം മുസ്ലിം സ്ഥാപനങ്ങള്‍ക്കും വേണമെന്നും സത്താര്‍ പന്തല്ലൂര്‍ ആവശ്യപ്പെട്ടു.
സത്താര്‍ പന്തല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം.
advertisement
You may also like:Kerala Budget 2021 | കുട്ടികളുടെ മാനസിക സംഘർഷം ലഘൂകരിക്കാൻ കൗൺസിലിംഗ്; ഓൺലൈൻ പഠനത്തിന് 2 ലക്ഷം ലാപ്ടോപ്പുകൾ
കേരളത്തിലെ മുസ് ലിം പള്ളികള്‍, മദ്രസകള്‍ തുടങ്ങി ആയിരക്കണക്കിന് മത സ്ഥാപനങ്ങളില്‍ നിന്നും അനുബന്ധ ഭൗതിക സ്ഥാപനങ്ങളില്‍ നിന്നും മുഴുവന്‍ സ്ഥാവര-ജംഗമ സ്വത്തുക്കളില്‍ നിന്നും അതിന്റെ ഭൂരിഭാഗം വരുമാനങ്ങളിലെയും ഏഴ് ശതമാനം സംഖ്യ വഖഫ് ബോര്‍ഡ് നിര്‍ബന്ധമായും പ്രൊസിക്യൂഷന്‍ നടപടികളിലൂടെയും പിടിച്ചെടുത്ത് സര്‍ക്കാര്‍ ഖജനാവിലെത്തിക്കുന്നു. മുസ് ലിം സമുദായത്തിലെ അവശ ജനവിഭാഗത്തിന് നാമമാത്രമായ സാമൂഹ്യക്ഷേമ പദ്ധതികള്‍ വഖഫ് ബോര്‍ഡ് ആവിഷ്‌കരിച്ച് നടപ്പാക്കുന്നുവെന്നാണ് പറയുന്നത്. നിര്‍ധനരായ മുസ് ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം, വിദ്യാഭ്യാസത്തിനും ചികിത്സക്കുമുള്ള സഹായം, പള്ളി, മദ്രസ്സകളിലെ ജീവനക്കാര്‍ക്ക് നാമമാത്ര പെന്‍ഷന്‍ എന്നിവ നല്‍കുന്നുണ്ടെന്ന് പറയുന്നെങ്കിലും സര്‍ക്കാറില്‍ നിന്ന് വര്‍ഷങ്ങളായി മതിയായ ഫണ്ട് അനുവദിക്കാത്തതിനാല്‍ മുസ് ലിംകളിലെ അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം ലഭിക്കുന്നില്ല.
advertisement
മുസ് ലിം സമുദായത്തില്‍ നിന്ന് പിരിച്ചെടുക്കുന്ന തുക സര്‍ക്കാര്‍ ഖജനാവിലെത്തിയിട്ടും അതിന്റെ നാലിലൊന്ന് പോലും സമുദായത്തിലെ അവശ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നില്ല. എന്നിട്ടും സര്‍ക്കാറില്‍ നിന്നും മുസ് ലിംകള്‍ അനര്‍ഹമായി പലതും നേടുന്നുവെന്നാണ് പ്രചാരണം.
കൃസ്ത്യന്‍ മത സ്ഥാപനങ്ങളിലെ കോടിക്കണക്കിന് വരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ എന്തെങ്കിലും വിഹിതം കൈപ്പറ്റുകയോ, സഭകളുടെ സ്വത്തിലും വരുമാനത്തിനും ഇടപെടുകയോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യുന്നില്ല.
ഈ സാഹചര്യത്തില്‍ മുസ് ലിം പള്ളികളിലേയും സ്ഥാപനങ്ങളിലേയും വരുമാനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് കൃസ്ത്യന്‍ സഭകള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യം പോലെ സര്‍ക്കാര്‍ തലത്തില്‍ മുസ് ലിംകള്‍ക്കും അനുവാദം ലഭിക്കണം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുസ്ലിം സ്ഥാപനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ വരുമാന വിഹിതം പിടിക്കുന്നു; കൃസ്ത്യന്‍ സ്ഥാപനങ്ങളെ തൊടുന്നില്ല; SKSSF സംസ്ഥാന ജനറല്‍ സെക്രട്ടറി
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement