'ദീപ നിഷാന്ത് വീണിടത്ത് ഉരുളുന്നു'
Last Updated:
തിരുവനന്തപുരം: സംഘപരിവാര്‍ ആക്രമണങ്ങള്‍ക്ക് ഇരയായപ്പോള്‍ സംരക്ഷണമൊരുക്കുകയും വളര്‍ത്തി വലുതാക്കുകയും ചെയ്ത സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍ 'കവിത മോഷണ' വിവാദത്തില്‍ ദീപാ നിശാന്തിനെ കൈയ്യൊഴിയുന്നു.
മോഷണ വിവാദത്തില്‍ ദീപാ നിശാന്ത് ഫേസ്ബുക്കില്‍ മറുപടി പോസ്റ്റു ചെയ്‌തെങ്കിലും അതില്‍ വ്യക്തതയില്ലാത്തത് ഇപ്പോള്‍ തിരിച്ചടിയായിരിക്കുകയാണ്.
ഒരു കവിത മോഷ്ടിച്ചു നല്‍കി എഴുത്തുകാരിയാകാന്‍ മോഹിക്കുന്ന ഒരാളാണ് താനെന്ന് വിശ്വസിക്കുന്നവര്‍ അങ്ങനെ വിശ്വസിക്കാമെന്നാണ് ദീപ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. തെളിവുകളാണല്ലോ സുപ്രധാനം. ചില എഴുത്തുകള്‍ക്കു പുറകിലെ വൈകാരിക പരിസരങ്ങളെ നമുക്ക് അക്കമിട്ട് നിരത്തി തെളിയിക്കാനാകില്ലെന്നും ദീപാ നിശാന്ത് പറയുന്നു.

എസ് കലേഷിന്റെ 'അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ' എന്ന കവിത മോഷ്ടിച്ച് വികലമാക്കി മാഗസിനില്‍ പ്രസിദ്ധീകരിച്ചെന്നായിരുന്നു ആരോപണം. 2011ലാണ് 'അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ' എന്ന കവിത കലേഷ് എഴുതുന്നത്. എന്നാല്‍ ദീപയുടെ ചിത്രം സഹിതം എ.കെ.പി.സി.റ്റി.എയുടെ മുഖമാസികയില്‍ ഈ കവിത അച്ചടിച്ചു വന്നതാണ് വിവാദത്തിനിടയാക്കിയത്.
advertisement

ദീപയുടെ വിശദീകരണക്കുറിപ്പിന് താഴെ നിരവധി പേരാണ് വിമര്‍ശനവുമായി അണിനിരന്നിരിക്കുന്നത്. ദീപയുടെ വിശദീകരണത്തിന് ലൈക്കടിച്ചവന്‍മാരെ സമ്മതിക്കണമെന്നും അവര്‍ വീണിടത്ത് കിടന്ന് ഉരുളുകയാണെന്നുമൊക്കെയാണ് വിമര്‍ശനമുയര്‍ന്നിരിക്കുന്നത്.
'ഇത് നിങ്ങള്‍ പേരെടുക്കുന്നതിന്റെയോ അല്ലാത്തതിന്റെയോ പ്രശ്‌നമല്ല. ടീച്ചര്‍ ഒരാളുടെ മൗലിക കൃതി കട്ടെടുത്തോ ഇല്ലയോ എന്നതിന്റെ ലവേശര െനെ ചൊല്ലിയുള്ളതാണ്. മുമ്പ് വന്ന ഒരു കവിതയുടെ പകര്‍പ്പ് സ്വന്തം പേരില്‍ അച്ചടിച്ചു വരുമ്പോള്‍ അതിനു ശരിയായ വിശദീകരണം വായനക്കാര്‍ അര്‍ഹിക്കുന്നുണ്ട്. അതിന് പകരം എനിക്ക് കവിതയെഴുതി പ്രശസ്തയാവണ്ട എന്ന മറുന്യായമല്ല മറുപടി.' എന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്.
advertisement

മറ്റൊരാള്‍ എഴുതിയിരിക്കുന്ന രസകരമായ കമന്റ് ഇങ്ങനെ; 'ദീപയുടെ ആശയങ്ങളോട് വൈരുദ്ധ്യം ഉണ്ടെങ്കിലും താങ്കള്‍ ഇത്തരം മോഷണം നടത്തുന്ന ആള്‍ ആണെന്ന് ഇതുവരെ തോന്നിയിട്ടില്ല..
താങ്കളുടെ മനസ്സിലെ ആശയം അഞ്ചാറ് വര്‍ഷങ്ങള്‍ക്ക് മുന്നേ പ്രസ്തുത കവി ഓര്‍മ്മിച്ചെടുത്തു എഴുതിയത് ആവാന്‍ ആണ് സാധ്യത..
എന്തായാലും താങ്കളെ പോലൊരാള്‍ അദ്ദേഹത്തിന്റെ കവിതയ്ക്ക് വിസിബിലിറ്റി നല്‍കി എന്നതൊരു മഹത്കാര്യമായി കണക്കാക്കാതെ ശണ്ഠയ്ക്ക് വരുന്നത് തികഞ്ഞ അല്പത്തരം ആയിപ്പോയി.. എന്ത് ചെയ്യാനാ ദീപാ... സാഹിത്യകാരന്മാരെ ബഹുമാനിക്കാന്‍ അറിയാത്ത കണ്‍ട്രി പീപ്പിള്‍സ് ആണ് ഉലകം മുഴുക്കെ.. (തേങ്ങുന്നു )
advertisement
നിങ്ങളിപ്പോ കോപ്പിയടിച്ചോ? സാഹചര്യ തെളിവൊക്കെ വച്ച്..... തീവ്രത ഇല്ലാത്ത കോപ്പിയടി ആവും ലേ... എന്തായാലും അന്വേഷിക്കണമെന്നും ഒരാള്‍ പരിഹസിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 30, 2018 9:12 AM IST


