Solar Rape Case | സോളാര്‍ പീഡന കേസ്; ഹൈബി ഈഡനെ CBI ചോദ്യം ചെയ്തു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
2013 ല്‍ എംഎല്‍എ ആയിരിക്കവെ ഹൈബി ഈഡന്‍ നിള ബ്ലോക്കിലെ 34 നമ്പര്‍ മുറിയില്‍ വെച്ച് തന്നെ പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം
കൊച്ചി: സോളാര്‍ (Solar) പീഡന കേസില്‍ ഹൈബി ഈഡന്‍ എം പിയെ സിബിഐ (CBI) ചോദ്യം ചെയ്തു. കൊച്ചിയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു ഒരു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍. ഹൈബി ഈഡന്‍ പ്രതിയായ കേസുമായി ബന്ധപ്പെട്ട് എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു.
കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്താണ് സോളാര്‍ കേസ് സിബിഐ അന്വേഷണത്തിന് വിട്ടത്. ആറ് മാസം നീണ്ട പരിശോധനയ്ക്ക് ശേഷമാണ് ഹൈബി ഈഡന്‍ അടക്കമുള്ള ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബിജെപി അഖിലേന്ത്യ ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടിക്കുമെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.
2013 ല്‍ എംഎല്‍എ ആയിരിക്കവെ ഹൈബി ഈഡന്‍ നിള ബ്ലോക്കിലെ 34 നമ്പര്‍ മുറിയില്‍ വെച്ച് തന്നെ പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. പീഡന പരാതിയില്‍ ആറ് കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്.
advertisement
നിള ബ്ലോക്കിലെ 34 നമ്പര്‍ മുറിയില്‍ വെച്ച് പീഡിപ്പിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ സിബിഐ മഹസ്സര്‍ തയ്യാറാക്കി. പരാതിക്കാരിയുടെ സാന്നിധ്യത്തിലായിരുന്നു മൂന്നരമണിക്കൂര്‍ നീണ്ട തെളിവെടുപ്പ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആദ്യം നോട്ടീസ് നല്‍കിയപ്പോള്‍ തിരഞ്ഞെടുപ്പ് കാലമായതിനാല്‍ ഒഴിവാക്കണമെന്ന് ഹൈബി ആവശ്യപ്പെട്ടിരുന്നെങ്കിലും അടിയന്തരമായി ഹാജരാകാന്‍ സിബിഐ ആവശ്യപ്പെടുകയായിരുന്നു.
ഡല്‍ഹിയിലെ കേരള ഹൗസ് ജീവനക്കാരുടെ മൊഴിയും സിബിഐ കഴിഞ്ഞ മാസം രേഖപ്പെടുത്തിയിരുന്നു. എല്ലാ കേസുകളിലും പരാതിക്കാരിയുടെ മൊഴി സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം സിബിഐ യൂണിറ്റ് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 13, 2022 5:50 PM IST