• HOME
 • »
 • NEWS
 • »
 • kerala
 • »
 • Mani C Kappan | വഞ്ചനാ കേസില്‍ മാണി സി കാപ്പന് സുപ്രീം കോടതിയുടെ നോട്ടീസ്

Mani C Kappan | വഞ്ചനാ കേസില്‍ മാണി സി കാപ്പന് സുപ്രീം കോടതിയുടെ നോട്ടീസ്

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 3.25 കോടി തട്ടിയെന്ന വ്യവസായിയുടെ പരാതിയിലാണ് നടപടി

 • Share this:
  ന്യൂഡല്‍ഹി: വഞ്ചനാ കേസില്‍ (Cheating Case) പാലാ എം.എല്‍.എ മാണി സി കാപ്പന് (Mani C Kappan) സുപ്രീം കോടതി നോട്ടീസ് അയച്ചു. മുംബൈ വ്യവസായി ദിനേശ് മേനോന്‍ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്.

  കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 3.25 കോടി തട്ടിയെന്ന ദിനേശ് മേനോന്റെ പരാതിയില്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കാപ്പനെതിരെ കേസെടുത്തിരുന്നത്.

  Also Read- 'ഈ വേദിയിലേക്ക് കടന്ന് വന്നത് ശ്വാസം മുട്ടി'; കേരളത്തിന്‍റെ വികസനത്തിന് അതിവേഗ യാത്ര സംവിധാനം വേണമെന്ന് കെ വി തോമസ്

  എന്നാല്‍ ഈ കേസിലെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടാണ്‌ ദിനേശ് മേനോന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.ദിനേശ് മേനോന് വേണ്ടി അഭിഭാഷകന്‍ വില്‍സ് മാത്യു ആണ് ഹാജരായത്. തനിക്കെതിരായ കേസ് ജനപ്രതിനിധികളുടെ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി വാദം കേള്‍ക്കണമെന്നാണ് കാപ്പന്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചിരുന്ന നിലപാട്.

  നടിയും മോഡലുമായ യുവതി വീട്ടിനുള്ളിൽ മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ


  കോഴിക്കോട്: നടിയും മോഡലുമായ യുവതിയെ വാടക വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ചേവായൂരിലാണ് സംഭവം. കാസർകോട് സ്വദേശിനിയായ ഷഹനയാണ് (20) മരിച്ചത്. പറമ്പിൽ ബസാർ സ്വദേശിയായ ഭർത്താവ് സജ്ജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇന്നലെ രാത്രിയിൽ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിലാണ് ഷഹനയുടെ മൃതദേഹം കണ്ടെത്തിയത്.

  അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

  ഒന്നര വർഷം മുമ്പാണ് സജ്ജാദും ഷഹനയും വിവാഹിതരായത്. ഇരുവരും ചേവായൂരിൽ വാടക വീടെടുത്ത് താമസിച്ചുവരികയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതോടെ ആർഡിഒയുടെ സാന്നിദ്ധ്യത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.

  കോവിഡ് പരോള്‍ കഴിഞ്ഞിട്ടും തിരികെ ജയിലിലെത്താതെ 38 തടവുകാര്‍; കൂടുതലും കൊലക്കേസ് പ്രതികള്‍

  കോവിഡ് പരോളിന് ശേഷം ജയിലിൽ തിരികെയെത്താന്‍ സുപ്രീം കോടതി അനുവദിച്ച സമയം അവസാനിച്ചിട്ടും 38 തടവുകാർ തിരിച്ചെത്തിയില്ല. കൊലക്കേസ് പ്രതികളാണ് തിരിച്ചെത്താതെ മുങ്ങി നടക്കുന്നവരിൽ അധികവും. ഇന്ന് രാവിലെയും മടങ്ങവരാത്തവരെ തിരിച്ചുകൊണ്ടുവരാന്‍  പോലീസ് സഹായം തേടാനാണ് തീരുമാനം. അതേസമയം, ടി.പി ചന്ദ്രശേഖരന്‍ വധ കേസ് പ്രതികൾ തിരിച്ചെത്തിയൊ എന്ന് ജയിൽ വകുപ്പ് വ്യക്തമാക്കിയിട്ടില്ല.

  കോവിഡ് കാലത്ത് പ്രത്യേക പരോൾ നേടി പോയ തടവുകാരെല്ലാം ഇന്നലെ വൈകിട്ട് 4ന് മുൻപ് ജയിലിൽ തിരികെ എത്തണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. എന്നാൽ 38 പേർ രാത്രിയായിട്ടും തിരിച്ചെത്തിയില്ല. കണ്ണൂർ സെൻട്രൽ ജയിലിലാണ് ഏറ്റവും കൂടുതൽ പേർ വരാനുള്ളത്,12 പേർ. പൂജപ്പുര സെൻട്രൽ ജയിലിൽ 3 പേരും വിയ്യൂർ സെൻട്രൽ ജയിലിൽ 10 പേരും.നെട്ടുകാൽത്തേരി തുറന്ന ജയിലിൽ 8 പേരും, ചീമേനി തുറന്ന ജയിലിൽ 5 പേരും തിരിച്ചെത്തിയില്ല. ഇന്ന് രാവിലെ വരെ നോക്കിയിട്ടും ഇവർ എത്തിയില്ലങ്കിൽ അറസ്റ്റ് ചെയ്തു കൊണ്ടുവരാൻ പോലീസ് സഹായം തേടാനാണ് ജയിൽ വകുപ്പിൻ്റെ തീരുമാനം.
  Published by:Arun krishna
  First published: