ശബരിമല: ശ്രീലങ്കൻ യുവതി ദർശനം നടത്തിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസും സ്ഥിരീകരിച്ചു
Last Updated:
പത്തനംതിട്ട: ശബരിമല സന്നിധാനത്തെത്തി ശ്രീലങ്കൻ യുവതി ദർശനം നടത്തിയെന്നതിന് സ്ഥിരീകരണം. മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചു. ശ്രീലങ്കയിൽ നിന്നുള്ള 47കാരിയായ ശശികലയാണ് ഭക്തർക്കൊപ്പം ദർശനം നടത്തി മടങ്ങിയത്. ദർശനം നടത്തിയില്ലെന്ന് ശശികല പറഞ്ഞത് സുരക്ഷയുടെ ഭാഗമായാണെന്ന് പൊലീസ് പറഞ്ഞു. പൊലീസ് നിർദ്ദേശപ്രകാരമാണ് ഭർത്താവിനൊപ്പം മലയിറങ്ങാതിരുന്നത്.
സ്ത്രീയും ഒപ്പമുള്ള ഗുരുസ്വാമിയും സന്നിധാനത്ത് ശ്രീകോവിലിനു സമീപം നില്‍ക്കുന്ന ദൃശ്യങ്ങള്‍ ന്യൂസ് 18 പുറത്തുവിട്ടു. പതിനെട്ടാംപടിക്കു സമീപത്തു നിന്നു ദർശനം നടത്താതെ മടങ്ങി എന്നായിരുന്നു ശശികല നേരത്തെ പറഞ്ഞത്. എന്നാൽ, സുരക്ഷ പരിഗണിച്ചാണ് യുവതി അങ്ങനെ പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
പൊലീസിന്‍റെ പൂര്‍ണ സുരക്ഷയിലായിരുന്നു സന്നിധാനത്തേക്കുള്ള യാത്ര. മഫ്തിയിലുള്ള നിരവധി പൊലീസുകാരുടെ അകമ്പടിയോടെയായിരുന്നു ദര്‍ശനം. മണ്ഡലകാലം തുടങ്ങിയപ്പോള്‍ തന്നെ ഓണ്‍ലൈന്‍ ആയി ശശികല ദര്‍ശനത്തിന് രജിസ്റ്റര്‍ ചെയ്തിരുന്നു. 47 വയസ്സാണ് പ്രായമെന്നു തെളിയിക്കുന്ന പാസ്‌പോര്‍ട്ടിന്‍റെ പകര്‍പ്പും നല്‍കി.
advertisement
ഇന്നലെ ആറുമണിയോടെയായിരുന്നു പമ്പയില്‍ എത്തിയത്. ദര്‍ശനം നടത്തണം എന്ന നിലപാടില്‍ ശശികല ഉറച്ചു നിന്നതോടെ പൊലീസ് അനുവാദം നല്‍കുകയായിരുന്നു. തൊഴാന്‍ എത്തിയപ്പോള്‍ അനുവാദം നല്‍കിയില്ലെന്ന് ശശികലയുടെ ഭര്‍ത്താവ് ശരവണമാരനും പറഞ്ഞു. ഇടയ്ക്ക് ശശികല ഒപ്പമുണ്ടായിരുന്നില്ലെന്ന വിശദീകരണവും ഭര്‍ത്താവ് നല്‍കി. മകനും ഇവരുടെ ഒപ്പമുണ്ടായിരുന്നു.
സുരക്ഷാ ഭീഷണി ഉണ്ടാകാതെ പൊലീസ് തന്നെ ശശികലയെ സന്നിധാനത്ത് എത്തിച്ചു മടക്കുകയായിരുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ട വിവരം. വിദേശവനിത ആയതിനാല്‍ സംസ്ഥാനത്തു നിന്നു മടങ്ങും വരെ വിവരം പുറത്തുവിടേണ്ടെന്നു പൊലീസ് തീരുമാനിക്കുകയായിരുന്നു. നിരവധി സ്ത്രീകള്‍ ദര്‍ശനത്തിന് അനുമതി തേടി പൊലീസിനെ സമീപിക്കുന്നുണ്ടെന്നാണ് വിവരം.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 04, 2019 1:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല: ശ്രീലങ്കൻ യുവതി ദർശനം നടത്തിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസും സ്ഥിരീകരിച്ചു


