Mullaperiyar| മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്ക് വിപുലമായ അധികാരങ്ങൾ നൽകി സുപ്രീംകോടതി; സുരക്ഷാ പരിശോധന നടത്താം
- Published by:Rajesh V
- news18-malayalam
Last Updated:
മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്ക് ഡാം സുരക്ഷ നിയമ പ്രകാരമുള്ള അധികാരങ്ങൾ നൽകി സുപ്രീംകോടതി. കേരള-തമിഴ്നാട് സംസ്ഥാനങ്ങളുടെ ഓരോ സാങ്കേതിക അംഗത്തെ ഉൾപ്പെടുത്തി മേൽനോട്ട സമിതി പുനഃസംഘടിപ്പിച്ചു.
ന്യൂഡൽഹി: മുല്ലപ്പെരിയാർ (Mullaperiyar) മേൽനോട്ട സമിതിക്ക് ഡാം സുരക്ഷ നിയമ പ്രകാരമുള്ള (Dam Safety Act) അധികാരങ്ങൾ നൽകി സുപ്രീംകോടതി (Supreme Court) ഉത്തരവിറക്കി. മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്ക് ഡാം സുരക്ഷ നിയമ പ്രകാരമുള്ള അധികാരങ്ങൾ നൽകുന്നതിൽ കേരളവും തമിഴ്നാടും അനുകൂല നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണ് സുപ്രീം കോടതി ഉത്തരവ്. ദേശീയ ഡാം സുരക്ഷാ അതോറിറ്റി പൂർണസജ്ജമാകുന്നത് വരെ ഡാം സുരക്ഷ നിയമപ്രകാരമുള്ള അധികാരങ്ങൾ മേൽനോട്ട സമിതിക്ക് നൽകി കൊണ്ടാണ് ഉത്തരവ്.
കേരള-തമിഴ്നാട് സംസ്ഥാനങ്ങളുടെ ഓരോ സാങ്കേതിക അംഗത്തെ ഉൾപ്പെടുത്തിയാണ് മേൽനോട്ട സമിതി പുനഃസംഘടിപ്പിച്ചത്. അടുത്ത മാസം 11ന് മേൽനോട്ട സമിതി തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ഉത്തരവിറക്കി. രണ്ട് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കാണ് സമിതിയുടെ നിർദേശങ്ങൾ നടപ്പാക്കാനുള്ള ചുമതല.
Also Read- Shahida Kamal | വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന് തെളിയിക്കാനായില്ല; ഷാഹിദ കമാലിന് അനുകൂലമായി ലോകായുക്ത
advertisement
മുല്ലപ്പെരിയാറിൽ പുതിയ സുരക്ഷാ പരിശോധനയും സുരക്ഷാ ഓഡിറ്റും നടത്തണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അണക്കെട്ടിന്റെ ദൃഢത, ഘടന എന്നിവ സംബന്ധിച്ച വിഷയങ്ങൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണെന്നും ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ദേശീയ ഡാം സുരക്ഷാ അതോറിറ്റി രൂപീകരണം അന്തിമമാകാൻ ഒരു വർഷമെടുക്കുമെന്ന് കേന്ദ്ര ജല കമ്മീഷനുവേണ്ടി അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയ കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് കോടതി ഉത്തരവ്.
advertisement
മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകുന്നതിനുള്ള ശുപാർശകൾ തയ്യാറാക്കുന്നതിൽ കേരളവും തമിഴ്നാടും തമ്മിൽ സമവായം ആയിരുന്നില്ല. സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തി സമിതിയെ പുനഃസംഘടിപ്പിക്കാൻ മാത്രമാണ് ധാരണ ആയതെന്ന് ഇരു സംസ്ഥാനങ്ങളും സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഒരുകൂട്ടം പൊതുതാൽപര്യ ഹർജികളായിരുന്നു സുപ്രീംകോടതി പരിഗണിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 08, 2022 4:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Mullaperiyar| മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്ക് വിപുലമായ അധികാരങ്ങൾ നൽകി സുപ്രീംകോടതി; സുരക്ഷാ പരിശോധന നടത്താം