• HOME
  • »
  • NEWS
  • »
  • kerala
  • »
  • യെമൻ പൗരനെ കൊന്നതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയക്ക് തിരിച്ചടി; നടപടികൾ വേഗത്തിലാക്കാന്‍ യെമൻ

യെമൻ പൗരനെ കൊന്നതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയക്ക് തിരിച്ചടി; നടപടികൾ വേഗത്തിലാക്കാന്‍ യെമൻ

കൊല്ലപ്പെട്ട യെമന്‍ പൗരന്‍റെ കുടുംബത്തിന്‍റെ ഇടപെടലാണ് പ്രേസിക്യൂഷന്‍ നടപടിക്ക് കാരണമായത്

  • Share this:

    കൊച്ചി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയക്ക് തിരിച്ചടിയായി നിർണായക ഇടപെടൽ. കേസിൽ നടപടികൾ വേഗത്തിലാന്‍ യെമന്‍ ക്രിമിനൽ പ്രേസിക്യൂഷന്‍ മേധാവി നിർദേശം നൽകി. കൊല്ലപ്പെട്ട യെമന്‍ പൗരന്‍റെ കുടുംബത്തിന്‍റെ ഇടപെടലാണ് പ്രേസിക്യൂഷന്‍ നടപടിക്ക് കാരണമായത്.

    ദയാധനം നൽകി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ എങ്ങും എത്താത്തതിനാൽ ഇനിയുള്ള നാളുകൾ നിർണായകമാണ്. കോടതിവിധി, ദയാധനം അപേക്ഷ തുടങ്ങി വിവിധ രേഖകൾ സുപ്രീം കോടതിയിൽ നൽകണം. 50 ദശലക്ഷം യെമൻ റിയാൽ (ഏകദേശം 1.5 കോടി രൂപ) ദയാധനം നൽകേണ്ടി വരുമെന്നും യെമൻ ജയിലധികൃതർ നേരത്തെ അറിയിച്ചിരുന്നു.

    Also Read- അദാനി ഗ്രൂപ്പ് 20,000 കോടിയുടെ FPO പിന്‍വലിച്ചു; നിക്ഷേപകർക്ക് പണം തിരികെ നല്‍കും

    2017 ജൂലൈ 25 നായിരുന്നു കേസിന് ആസ്പദമായ സംഭവം. തുടര്‍ച്ചയായ പീഡനം സഹിക്കാന്‍ കഴിയാതെ യെമനി പൗരനായ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് നിമിഷയ്ക്ക് എതിരായ കേസ്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതു മരണത്തിന് ഇടയാക്കുകയായിരുന്നു.

    യെമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. യെമന്‍ സ്വദേശിനിയായ സഹപ്രവര്‍ത്തകയുടെയും മറ്റൊരു യുവാവിന്‍റെയും നിര്‍ദേശപ്രകാരം ആയിരുന്നു മരുന്ന് കുത്തിവച്ചത്.

    Published by:Rajesh V
    First published: