ന്യൂഡല്‍ഹി: കനക ദുര്‍ഗയ്ക്കും ബിന്ദുവിനും സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി. അതേസമയം ഹൈക്കോടതി നിയമിച്ച സമിതി ഇടപെടുന്നതായി സര്‍ക്കാര്‍ സുപ്രീംകോടതിയെയും അറിയച്ചു. ജീവന് ഭീഷണി ഉള്ളതിനാല്‍ മുഴുവന്‍ സമയ സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ബിന്ദുവും കനക ദുര്‍ഗയും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുരക്ഷ നല്‍കണമെന്ന് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇരുവരുടെയും ജീവനും സ്വത്തിനും പൂർണ്ണ സുരക്ഷ നൽകാനാണ് ഉത്തരവ്. ഹർജിയിൽ ഉന്നയിച്ച മറ്റ് വിഷയങ്ങൾ കേൾക്കാൻ സുപ്രീം കോടതി തയ്യാറായില്ല. ഹർജി പുനഃ പരിശോധന ഹർജികൾക്ക് ഒപ്പം കേൾക്കണം എന്ന ആവശ്യവും കോടതി തള്ളി.
അതേസമയം ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. 51 പേരുടെയും പേരും വയസും ഉള്‍പ്പെടെയുള്ള പട്ടികസഹിതമാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ യുവതികള്‍ പ്രവേശിച്ചത് സബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്.
Also Read: മുഴുവൻ സമയസുരക്ഷ: ബിന്ദുവിന്റെയും കനകദുർഗയുടെയും ഹർജി ഇന്ന് സുപ്രീംകോടതിയിൽ
ശബരിമല സന്ദര്‍ശനത്തെ തുടര്‍ന്ന് ശാരീരികമായി നേരിട്ട അക്രമങ്ങളും സമൂഹ മാധ്യമങ്ങളിലെ അധിക്ഷേപങ്ങളും ചൂണ്ടിക്കാട്ടിയിയിരുന്നു കനക ദുര്‍ഗയും ബിന്ദുവും ഹര്‍ജി നല്‍കിയിരുന്നത്. മുഴുവന്‍ സമയ സുരക്ഷ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണം. ശാരീരികമായും സമൂഹ മാധ്യമങ്ങളിലൂടെയും ആക്രമണം നടത്തുന്നവരെ നിയമപരമായി നേരിടണം എന്നായിരുന്നു ഹര്‍ജി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bindu, Kanakadurga, Kanakadurga and bindhu, Sabarimala sc vedict, Sabarimala Women Entry