Suresh Gopi | 'നന്മ മനസ്സിലാക്കാൻ പറ്റാത്ത ചൊറിയൻ മാക്രികൾ'; വിഷുക്കൈനീട്ട വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി
- Published by:Jayashankar Av
- news18-malayalam
Last Updated:
18 വര്‍ഷത്തിന് ശേഷം വോട്ട് പിടിക്കാനുള്ള കപ്പമല്ല കൊടുത്തിരിക്കുന്നത്. വിഷുവെന്ന് പറയുന്നത് ഹിന്ദുവിന്റേതല്ല.
തൃശൂര്‍: ക്ഷേത്രങ്ങളില്‍ സംഘടിപ്പിച്ച വിഷുക്കൈ നീട്ട പരിപാടി വിവാദമായതിയ സാഹചര്യത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി എംപി. (Suresh Gopi) ഹീനമായ ചിന്തയുള്ളവരാണ് കൈനീട്ട പരിപാടിക്കെതിരെ വന്നിരിക്കുന്നതെന്നും കുഞ്ഞുങ്ങളെ അനുഗ്രഹിച്ച് കൊണ്ട് ഒരു രൂപ നല്‍കുന്നതില്‍ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു.
ചൊറിയന്‍ മാക്രികളാണ് വിവാദത്തിന് പിന്നിലെന്നും സുരേഷ് ഗോപി പരിഹസിച്ചു. 'ചില വക്ര ബുദ്ധികളുടെ നീക്കം ഇതിനു നേരെയും വന്നിട്ടുണ്ട്. അത് നമ്മുടെ ഏറ്റവും വലിയ വിജയമായാണ് ഞാന്‍ കണക്കാക്കുന്നത്. അവര്‍ക്ക് അസഹിഷ്ണുതയുണ്ടായി. ഞാനതുദ്ദേശിച്ചിരുന്നില്ല അദ്ദേഹം പറഞ്ഞു.
ഒരു രൂപയാണ് വെച്ച് കൊടുക്കുന്നത്. 18 വര്‍ഷത്തിന് ശേഷം വോട്ട് പിടിക്കാനുള്ള കപ്പമല്ല കൊടുത്തിരിക്കുന്നത്. വിഷുവെന്ന് പറയുന്നത് ഹിന്ദുവിന്റേതല്ല. ദക്ഷിണേന്ത്യക്കാരുടെ മുഴുവന്‍ ആചാരമാണെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം വിഷു ദിവസം ക്ഷേത്രത്തിൽ എത്തുന്നവർക്ക് വിഷുക്കൈനീട്ടം കൊടുക്കാനുള്ള സുരേഷ് ഗോപിയുടെ പദ്ധതിക്ക് വിലക്കുമായി കൊച്ചിൻ ദേവസ്വം ബോർഡ്. ബോർഡിന് കീഴിലുള്ള ശാന്തിക്കാർ കൈനീട്ടം നൽകാനായി സ്വകാര്യ വ്യക്തികളിൽ നിന്ന് പണം സ്വീകരിക്കരുതെന്ന നിർദേശം ബോർഡ് പുറപ്പെടുവിച്ചു. സുരേഷ് ഗോപി എംപി വിവിധ ക്ഷേത്രങ്ങളിലെ മേൽശാന്തിമാർക്ക് പണം കൊടുത്തെന്ന റിപ്പോർട്ടിനെ തുടർന്നായിരുന്നു ബോർഡ് ഇത്തരത്തിലൊരു നിർദേശം പുറപ്പെടുവിച്ചത്.
advertisement
Also Read-Love Jihad| 'ലവ് ജിഹാദില്ല; പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു': സിപിഎം തള്ളിപ്പറഞ്ഞതിന് പിന്നാലെ മലക്കംമറിഞ്ഞ് ജോര്‍ജ് എം തോമസ്
കൈനീട്ട൦ മേല്‍ശാന്തിമാരെ ഏല്‍പ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ദേവസ്വം ബോർഡ് പത്രക്കുറിപ്പ് ഇറക്കിയത്. സുരേഷ് ഗോപിയുടെ പേര് പരാമർശിക്കാതെ പുറത്തിറക്കിയ കുറിപ്പിൽ ചില വ്യക്തികളില്‍നിന്ന് സംഖ്യ ശേഖരിക്കുന്നതില്‍ നിന്ന് മേല്‍ശാന്തിമാരെ വിലക്കുന്നുവെന്നും കൈനീട്ടം കൊടുക്കാനുള്ളവർ മേൽശാന്തിമാരല്ലെന്നും അവർക്ക് വേണമെങ്കിൽ അത് സ്വയം ചെയ്യാമെന്നും പറയുന്നു. മറ്റൊരാളുടെ പേരിൽ കൈനീട്ടം കൊടുക്കുന്ന പതിവില്ലെന്നും ബോർഡ് വക്താവ് കൂട്ടിച്ചേർത്തു.
advertisement
Also read- Suresh Gopi | ക്ഷേത്രങ്ങളെ വോട്ടുപിടിക്കാനുള്ള താവളങ്ങളാക്കി മാറ്റുന്നു; സുരേഷ് ഗോപിയുടെ 'വിഷു കൈനീട്ട'ത്തിനെതിരെ CPI നേതാവ്
'കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ശാന്തിക്കാർ വിഷുക്കൈനീട്ടം നൽകുന്നതിനായി വ്യക്തികളിൽ നിന്ന് സംഖ്യ ശേഖരിക്കുന്നത് നിരോധിച്ച് ഉത്തരവിറക്കി. ക്ഷേത്രങ്ങളെ ചില വ്യക്തികൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്’ – കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണറുടെ അറിയിപ്പിൽ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 13, 2022 2:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Suresh Gopi | 'നന്മ മനസ്സിലാക്കാൻ പറ്റാത്ത ചൊറിയൻ മാക്രികൾ'; വിഷുക്കൈനീട്ട വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി