പാലത്തായി പീഡനക്കേസ്: ഐ.ജിയെ മാറ്റണം, മുഖ്യമന്ത്രി ഗൗരവം കാണിക്കണം; വിമര്‍ശനവുമായി കാന്തപുരം വിഭാഗം

ക്രൈംബ്രാഞ്ച് ഐജിയെ അന്വേഷണത്തില്‍ നിന്ന് അടിയന്തരമായി മാറ്റണമെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയേറ്റ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു

News18 Malayalam | news18-malayalam
Updated: July 18, 2020, 9:32 PM IST
പാലത്തായി പീഡനക്കേസ്: ഐ.ജിയെ മാറ്റണം, മുഖ്യമന്ത്രി ഗൗരവം കാണിക്കണം; വിമര്‍ശനവുമായി കാന്തപുരം വിഭാഗം
sys
  • Share this:
കോഴിക്കോട്: അന്വേഷണം പൂര്‍ത്തിയാകാത്ത പാലത്തായി കേസില്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രം ലഭ്യമായ വിവരങ്ങള്‍ ദുരൂഹമായി പുറത്തുവിട്ട് കേസ് അട്ടിമറിക്കാന്‍ ലജ്ജയില്ലാതെ കൂട്ടുനിന്ന ക്രൈംബ്രാഞ്ച് ഐജിയെ അന്വേഷണത്തില്‍ നിന്ന് അടിയന്തരമായി മാറ്റണമെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയേറ്റ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ക്രിമിനില്‍ നടപടിക്രമത്തിലെ 164-ാം വകുപ്പനുസരിച്ച് മജിസ്ട്രേറ്റിനു മുമ്പില്‍ നല്‍കുന്ന മൊഴി രഹസ്യമാണെന്നിരിക്കെയാണ് ഈ ഉദ്യോഗസ്ഥന്‍ അപരിചിതനായ ഒരാള്‍ക്ക് ഫോണിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും വിവരങ്ങള്‍ നല്‍കുന്നത്. നഗ്‌നമായ നിയമലംഘനം നടത്തി കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന ഈ ഉദ്യോഗസ്ഥന്‍ കേരളത്തിന് നാണക്കേടാണ്.

TRENDING:Covid 19 in Kerala| സംസ്ഥാനത്ത് 593 പേർക്കുകൂടി കോവിഡ്; രണ്ടുമരണം; 364 പേർക്കു സമ്പർക്കത്തിലൂടെ രോഗം[NEWS] മദ്യപാനികളുടെ കരൾ പിളരും കാഴ്ച: 72 ലക്ഷം രൂപയുടെ മദ്യക്കുപ്പികളുടെ മുകളിലൂടെ റോഡ് റോളർ കയറ്റി പൊലീസ്[NEWS]Gold Smuggling| ജയഘോഷിന് ഇഷ്ടം എമിഗ്രേഷനിലെ 'പെട്ടിയെടുപ്പ്' ജോലി; സ്വപ്നയ്ക്കു പിന്നാലെ കോൺസുലേറ്റിലെത്തി[NEWS]
മുഖ്യമന്ത്രിയും മണ്ഡലം എംഎല്‍എ കൂടിയായ സാമൂഹിക ക്ഷേമവകുപ്പ് മന്ത്രിയും ഇനിയെങ്കിലും വിഷയത്തെ ഗൗരവപൂര്‍വം സമീപിക്കണം. ഈ ശംബ്ദസന്ദേശം കേട്ടാല്‍ തന്നെ പ്രതിക്ക് ജാമ്യം ലഭിച്ചതില്‍ അല്‍ഭുതപ്പെടാനില്ല. ഒരു പിഞ്ചുകുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ചിട്ടും പോക്സോ പോലും ചുമത്താതിരുന്നത് ഈ ഒത്തുകളിയുടെ ഭാഗം തന്നെയാണെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. പ്രതിക്ക് ജാമ്യം ലഭിച്ചത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. പോലീസിനും പ്രോസിക്യൂഷനും ഇതില്‍ വലിയ വീഴ്ച്ച സംഭവിച്ചിട്ടുണ്ട്. ഈ കേസില്‍ വഴിവിട്ട നീക്കം നടത്തിയ ഉദ്യോഗസ്ഥനെ മാറ്റിയില്ലെങ്കില്‍ ക്രൈം ബ്രാഞ്ചിന്റെ വിശ്വാസ്യത തന്നെ തകരുമെന്നും എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.

ഈ കേസില്‍ പ്രസ്തുത ഉദ്യോഗസ്ഥന്റെ ഇടപെടല്‍ സമഗ്രമായി അന്വേഷിക്കണമെന്നും പാലത്തായി കേസില്‍ അന്വേഷണ ചുമതല സമര്‍ത്ഥനായ മറ്റൊരു ഉദ്യോഗസ്ഥനെ ഏല്‍പിച്ച് പ്രതിക്ക് മാതൃകാപരമായ ശിക്ഷ ലഭ്യമാക്കണമെന്നും പ്രസിഡണ്ട് സയ്യിദ് ത്വാഹ സഖാഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എസ് വൈ എസ് സംസ്ഥാന കാബിനറ്റ് ആവശ്യപ്പെട്ടു. മജീദ്കക്കാട്, സയ്യിദ് മുഹമ്മദ് തുറാബ്, മുഹമ്മദ് പറവൂര്‍, ഡോ.മുഹമ്മദ് കുഞ്ഞി സഖാഫി, എസ് ശറഫുദ്ദീന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Published by: user_49
First published: July 18, 2020, 9:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading