നവകേരള സദസ്സിനെ മഴ ബാധിക്കാതിരിക്കാൻ കൂടൽമാണിക്യ ക്ഷേത്രത്തിൽ താമരമാല വഴിപാടുമായി തഹസിൽദാർ
- Published by:Sarika KP
- news18-malayalam
Last Updated:
നവകേരള സദസ്സ് എന്ന പേരിലാണ് വഴിപാട് ബുക്ക് ചെയ്തത്.
തൃശൂർ: നവകേരള സദസ്സിനെ മഴ ബാധിക്കാതിരിക്കാൻ കൂടൽമാണിക്യ ക്ഷേത്രത്തിൽ താമരമാല വഴിപാട് നേർന്ന് തഹസിൽദാർ. മുകുന്ദപുരം തഹസിൽദാർ കെ.ശാന്തകുമാരിയാണു താമരമാല വഴിപാട് നേർന്നത്. പ്രോഗ്രാം കമ്മിറ്റി കൺവീനർ കൂടിയാണ് കെ.ശാന്തകുമാരി. നവകേരള സദസ്സ് എന്ന പേരിലാണ് വഴിപാട് ബുക്ക് ചെയ്തതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം 4ന് ഇരിങ്ങാലക്കുടയിലായിരുന്നു നവകേരള സദസ്സ്. എന്നാൽ ഉച്ചയോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ തന്നെ വഴിപാടിന്റെ കാര്യം ക്ഷേത്രത്തിൽ വിളിച്ച് തഹസിൽദാർ ഉറപ്പുവരുത്തുകയായിരുന്നു.
അതേസമയം നവകേരള സദസ്സ് നടക്കുന്ന മണ്ഡലങ്ങളിലെ സ്കൂളുകൾക്ക് ഇന്നും നാളെയും (ഡിസംബർ ഏഴ്, എട്ട്) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കമാലി, ആലുവ, പറവൂർ മണ്ഡലങ്ങളിലെ സ്കൂളുകൾക്ക് വ്യാഴാഴ്ച്ചയും, എറണാകുളം, വൈപ്പിൻ, കൊച്ചി, കളമശ്ശേരി മണ്ഡലങ്ങളിൽ വെള്ളിയാഴ്ച്ചയുമാണ് അവധി.
advertisement
ഇന്ന് മുതൽ എറണാകുളം ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സന്ദർശനം നടത്തും. ഡിസംബര്‍ 7 മുതല്‍ 10 വരെയാണ് സന്ദർശനം. ഇതോടനുബന്ധിച്ച് മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുന്ന പ്രഭാത യോഗവും നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ചുള്ള ബഹുജന സദസും നടക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
December 07, 2023 10:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നവകേരള സദസ്സിനെ മഴ ബാധിക്കാതിരിക്കാൻ കൂടൽമാണിക്യ ക്ഷേത്രത്തിൽ താമരമാല വഴിപാടുമായി തഹസിൽദാർ