എറണാകുളം ജില്ലയിൽ നവകേരള സദസ്സ് നടക്കുന്ന മണ്ഡലങ്ങളിലെ സ്കൂൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു

Last Updated:

ഈ മണ്ഡലങ്ങളിലെ സ്കൂളുകൾക്ക് മറ്റൊരു ദിവസം പ്രവർത്തി ദിനം ആയിരിക്കുമെന്നും കളക്ടർ

എറണാകുളം: നവകേരള സദസ്സ് നടക്കുന്ന മണ്ഡലങ്ങളിലെ സ്കൂളുകൾക്ക് വ്യാഴം, വെള്ളി (ഡിസംബർ ഏഴ്, എട്ട്) ദിവസങ്ങളിൽ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കമാലി, ആലുവ, പറവൂർ മണ്ഡലങ്ങളിലെ സ്കൂളുകൾക്ക് വ്യാഴാഴ്ച്ചയും, എറണാകുളം, വൈപ്പിൻ, കൊച്ചി, കളമശ്ശേരി മണ്ഡലങ്ങളിൽ വെള്ളിയാഴ്ച്ചയുമാണ് അവധി.
ഗതാഗത തിരക്ക് മൂലം കുട്ടികൾക്കുണ്ടാക്കുന്ന യാത്ര ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായാണ് അവധി നൽകുന്നത്. ഈ മണ്ഡലങ്ങളിലെ സ്കൂളുകൾക്ക് മറ്റൊരു ദിവസം പ്രവർത്തി ദിനം ആയിരിക്കുമെന്നും കളക്ടർ അറിയിച്ചു.
നാളെ മുതൽ എറണാകുളം ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സന്ദർശനം നടത്തും. ഡിസംബര്‍ 7 മുതല്‍ 10 വരെയാണ് സന്ദർശനം. ഇതോടനുബന്ധിച്ച് മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുന്ന പ്രഭാത യോഗവും നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ചുള്ള ബഹുജന സദസും നടക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എറണാകുളം ജില്ലയിൽ നവകേരള സദസ്സ് നടക്കുന്ന മണ്ഡലങ്ങളിലെ സ്കൂൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement