അധ്യാപക ക്ലസ്റ്റർ ജനുവരി 27 ന്; സ്കൂളുകൾക്ക് അവധി

Last Updated:

ജനുവരി 27 ന് 1 മുതൽ 10 വരെ ക്ലാസുകൾക്ക് 27 അവധിയാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ മൂന്നാമത്തെ അധ്യാപക ക്ലസ്റ്റർ പരിശീലനം ജനുവരി 27 ന്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നിന്നായി എൽ പി തലത്തിൽ 51,515 അധ്യാപകരും യുപിതലത്തിൽ 40,036 അധ്യാപകരും ഹൈസ്കൂൾ തലത്തിൽ 42,989 അധ്യാപകരും ആണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.
ജനുവരി 27 ന് 1 മുതൽ 10 വരെ ക്ലാസുകൾക്ക് 27 അവധിയാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
ക്ലസ്റ്റർ പരിശീലനത്തിന് മുന്നോടിയായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു എഇഒ, ഡിഇഒ,ഡിഡി, ഡിപിസിമാർ എന്നിവർക്ക് പുറമെ പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ എ എസ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് ഐ എ എസ്, എസ് എസ് കെ ഡയറക്ടർ ഡോ. സുപ്രിയ, വിദ്യാകരണം സ്റ്റേറ്റ് കോഡിനേറ്റർ ഡോ. രാമകൃഷ്ണൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
advertisement
എൽ പി തലം ക്ലാസ് അടിസ്ഥാനത്തിൽ പഞ്ചായത്ത് തലത്തിലും യുപിതലം വിഷയാടിസ്ഥാനത്തിൽ ബി.ആർസി തലത്തിലും ഹൈസ്കൂൾ തലം വിഷയാടിസ്ഥാനത്തിൽ വിദ്യാഭ്യാസ ജില്ലാതലത്തിലും ആണ് ക്ലസ്റ്റർ പരിശീലനങ്ങൾ നടക്കുന്നത്. 40-50 അധ്യാപകർക്ക് ഒരു ബാച്ച് എന്ന ക്രമത്തിലാണ് ക്ലസ്റ്റർ പരിശീലനങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്. ഒരു ബാച്ചിന് രണ്ട് റിസോഴ്സ് പേഴ്സണുകൾ എന്ന നിലയിലാണ് ക്രമീകരണം നടത്തിയിട്ടുള്ളത്.
കഴിഞ്ഞ ക്ലസ്റ്റർ പരിശീലനത്തിനുശേഷം ക്ലാസിൽ നടന്ന പഠന പ്രവർത്തനങ്ങളുടെ അവലോകനം, രണ്ടാം ടേം മൂല്യനിർണയത്തിന്റെ ഫീഡ്ബാക്ക് പങ്കുവെക്കൽ, ഫെബ്രുവരി അവസാനം വരെ പഠിപ്പിക്കേണ്ട കാര്യങ്ങളുടെ ആസൂത്രണം, കുട്ടികളുടെ മികവുകൾ രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും മുന്നിൽ പ്രകടിപ്പിക്കുന്ന പഠനോത്സവത്തിന് സജ്ജമാക്കുന്നതിനായുള്ള പ്രാഥമിക ധാരണ നൽകുക എന്നിവയാണ് ക്ലസ്റ്റർ പരിശീലനത്തിന്റെ ഭാഗമായി ഉള്ളത്. പങ്കാളിത്തം പൂർണ്ണമാക്കാൻ എല്ലാ അധ്യാപകരും ശ്രമിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി യോഗത്തിൽ പറഞ്ഞു. ഇതിനുമുമ്പ് 2023 ഒക്ടോബർ ഏഴിനും 20023 നവംബർ 23നുമാണ് ക്ലസ്റ്റർ പരിശീലനങ്ങൾ നടന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അധ്യാപക ക്ലസ്റ്റർ ജനുവരി 27 ന്; സ്കൂളുകൾക്ക് അവധി
Next Article
advertisement
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
  • മമ്മൂട്ടി ഇപ്പോഴും ചെറുപ്പക്കാരോട് മത്സരിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രകാശ് രാജ് പറഞ്ഞു.

  • മമ്മൂട്ടിയുടെ സൂക്ഷ്മ പ്രകടനങ്ങൾ ഇന്നത്തെ യുവതലമുറ കണ്ടു മനസ്സിലാക്കേണ്ടതാണ്.

  • 128 സിനിമകളെ വിലയിരുത്തിയ പ്രകാശ് രാജ്, പത്ത് ശതമാനം സിനിമകൾ മാത്രമാണ് മികവ് പുലർത്തിയതെന്ന് പറഞ്ഞു.

View All
advertisement