തിരുവഞ്ചൂരിന്റെ മകനുൾപ്പെടെയുളള യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ നിയമനം മരവിപ്പിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
സംസ്ഥാന നേതൃത്വം കടുത്ത അതൃപ്തി അറിയിച്ചതിനെ തുടര്‍ന്നാണ് ഹൈക്കമാൻഡ് നിയമനം തടഞ്ഞതെന്നാണ് സൂചന
ന്യൂഡല്‍ഹി: മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവരെ യൂത്ത് കോണ്‍ഗ്രസ് വക്താക്കളായി നിയമിച്ച തീരുമാനം ഹൈക്കമാൻഡ് മരവിപ്പിച്ചു. സംസ്ഥാന നേതൃത്വം കടുത്ത അതൃപ്തി അറിയിച്ചതിനെ തുടര്‍ന്നാണ് ഹൈക്കമാൻഡ് നിയമനം തടഞ്ഞതെന്നാണ് സൂചന. അര്‍ജുന്‍ രാധാകൃഷ്ണന്‍, ആതിര രാജേന്ദ്രന്‍, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരെയുള്‍പ്പെടെ 72 പേരെയാണ് വക്താക്കളായി യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസ് ബുധനാഴ്ച നിയമിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവ് ആയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണനെ നിയമിച്ചത്.
അതേസമയം കെ പി സി സി അറിയാതെയാണ് നിയമനമെന്ന് പരാതി ഉയര്‍ന്നിരുന്നു. ഉമ്മന്‍ ചാണ്ടിയോട് അടുപ്പമുണ്ടായിരുന്ന എ ഗ്രൂപ്പിലെ പ്രമുഖ നേതാവായ തിരുവഞ്ചൂര്‍ പ്രതിപക്ഷ നേതൃസ്ഥാനം, പുനഃസംഘടന എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഗ്രൂപ്പിൽ നിന്ന് അകന്നിരുന്നു. അതിന് പിന്നാലെയാണ് മകന്‍റെ നിയമനം ഹൈക്കമാൻഡ് തടഞ്ഞത്.
'എല്ലാ കളികൾക്കും ഒരവസാനമുണ്ട്; നീ അളന്ന പോലെ നിനക്കും അളക്കപ്പെടും'; കോൺഗ്രസ് തർക്കത്തിൽ അഡ്വ.എ ജയശങ്കർ
കോൺഗ്രസിലെ പുതിയ കലാപത്തെ ഇല പൊഴിയും ശിശിരത്തോട് ഉപമിച്ച് അഡ്വ. എ ജയശങ്കർ. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് കെ കരുണാകരൻ മുതൽ സുധാകരൻ വരെയുള്ളവരുടെ കാലത്തെ ഒതുക്കലുകളെ ഓർമിപ്പിക്കുന്നത്. 'എല്ലാ കളികൾക്കും ഒരവസാനമുണ്ട്. നീ അളന്ന പോലെ നിനക്കും അളക്കപ്പെടും എന്ന് വേദപുസ്തകത്തിൽ പറഞ്ഞത് വെറുതെയല്ല. '- ജയശങ്കർ ഓർമിപ്പിക്കുന്നു.
advertisement
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഇല പൊഴിയും ശിശിരം..
കരുണാകരനെ മുന്നിൽ നിന്നും ആന്റണിയെ പിന്നിൽ നിന്നും കുത്തി, കുഞ്ഞാലിയെ മുൻനിർത്തി ചെന്നിത്തലയെ ഒതുക്കി. പക്ഷേ എല്ലാ കളികൾക്കും ഒരവസാനമുണ്ട്. നീ അളന്ന പോലെ നിനക്കും അളക്കപ്പെടും എന്ന് വേദപുസ്തകത്തിൽ പറഞ്ഞത് വെറുതെയല്ല.
ചെന്നിത്തലയല്ല സതീശൻ, മുല്ലപ്പളളിയല്ല സുധാകരൻ; ആന്റണിയല്ല വേണുഗോപാൽ. ഹൈക്കമാന്റിലും ലോ കമാന്റിലും വിരോധികളാണ് ബഹുഭൂരിപക്ഷവും.
കൂടെ വന്നവരും പുറകെ നടന്നവരും പലവഴി പിരിഞ്ഞു- തിരുവഞ്ചൂർ, പിടി തോമസ്, ബെന്നി ബെഹനാൻ എന്നുവേണ്ട സിദ്ദിഖും വി എസ് ജോയിയും വരെ പുതിയ മേച്ചിൽ പുറം തേടിപ്പോയി. കെ ബാബുവും കെസി ജോസഫും ഇപ്പോഴും കൂടെയുണ്ട്. അതുപോലും എത്ര നാൾ?
advertisement
കോണ്‍ഗ്രസ് ഡിസിസി പട്ടിക പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളില്‍ പ്രതികരിച്ച് അഡ്വ. എ ജയശങ്കര്‍ രംഗത്ത് എത്തിയിരുന്നു. 'ഒരു കാര്യം വ്യക്തമായി. തെന്നല ബാലകൃഷ്ണപിളളയല്ല, മുല്ലപ്പള്ളി രാമചന്ദ്രനുമല്ല കുമ്പക്കുടി സുധാകരനാണ് ഇപ്പോള്‍ കെപിസിസി പ്രസിഡന്റ്'- എന്നാണ് അഡ്വ. ജയശങ്കർ പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 02, 2021 9:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവഞ്ചൂരിന്റെ മകനുൾപ്പെടെയുളള യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ നിയമനം മരവിപ്പിച്ചു


