കൊച്ചി: വാക്സിന് നല്കുന്നതില് സ്വകാര്യ ആശുപത്രികളെക്കാള്‍ മുന്‍ഗണന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിക്കൂടേയെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി. ഫ്രീ മാര്‍ക്കറ്റ് അല്ല ഫിയര്‍ മാര്‍ക്കറ്റാണ് നടക്കുന്നതെന്ന് കേന്ദ്രത്തെ കുറ്റപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ നടപടി കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും സംസ്ഥാന സര്‍ക്കാര്‍ കുറ്റപ്പെടുത്തി.
വാക്സിന് ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയത്.
നിമിഷങ്ങൾ കൊണ്ട് അഗ്നിഗോളമായി; അഗ്നിക്കിരയായത് കൊയ്നോണിയ ക്രൂസിന്റെ ബോട്ടുകൾസംസ്ഥാന സര്‍ക്കാരുകള്‍ക്ക് കിട്ടാത്ത വാക്സിന് എങ്ങനെയാണ് സ്വകാര്യ ആശുപത്രികള്‍ക്ക് കിട്ടുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. സ്വകാര്യ ആശുപത്രികള്‍ക്ക് നിശ്ചയിച്ച നിരക്കില്‍ സംസ്ഥാനങ്ങള്‍ക്കും വാക്സിന് വാങ്ങിക്കൂടെയെന്നും കോടതി ചോദിച്ചു. എന്നാല്‍ ഇതിന് സാധിക്കില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ മറുപടി.
വിവാഹനിശ്ചയ മോതിരം തടാകത്തിൽ കളഞ്ഞുപോയി; ഒടുവിൽ വജ്രമോതിരം മുങ്ങിയെടുക്കാൻ മുങ്ങൽ വിദഗ്ദ്ധനെത്തിസംസ്ഥാനങ്ങള്ക്ക് നിശ്ചയിച്ച നിരക്കില്‍ മാത്രമേ വാക്സിന് വാങ്ങാന്‍ സാധിക്കുകയുള്ളു. കേന്ദ്രം വാക്സിന് വാങ്ങി നല്‍കുന്നത് ഗുണകരമാകുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. വാക്സിന് കൈകാര്യം ചെയ്യുന്നതിനുള്ള അധികാരം ദുരന്തസമയത്ത് കമ്പനികള്‍ക്ക് പൂര്‍ണമായും വിട്ടു നല്‍കരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഇതേ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വാക്സിന് വാങ്ങി നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ മറുപടി നല്കാന് കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.
കോവിഡ് ഡ്യൂട്ടി: സെലീന ബീഗത്തിന് ആദരം; പശ്ചിമ ബംഗാളിലെ ആദ്യത്തെ വനിതാ ആംബുലൻസ് ഡ്രൈവർഅതേസമയം, തിരൂരങ്ങാടി മണ്ഡലത്തില്‍ ആവശ്യത്തിന് വെന്റിലേറ്ററും ഓക്സിജന്‍ കിടക്കകളും ലഭ്യമാകുന്നില്ലെന്ന കെ പി എ മദീദ് എം എൽ എയുടെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ലാബുടമകള്‍ നല്കിയ അപ്പീലില്‍ സംസ്ഥാന സര്‍ക്കാരും ഐസിഎംആറും മറുപടി നല്കാന് കോടതി ആവശ്യപ്പെട്ടു. ഈ ഹര്‍ജിയും ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.