Kerala Rains| ദുരന്തത്തിന്റെ നേർ ചിത്രമായി മുറിഞ്ഞ കുടുംബഫോട്ടോ; വിശ്വസിക്കാനാകാതെ ബന്ധുക്കൾ
- Published by:Rajesh V
- news18-malayalam
Last Updated:
അഞ്ചു പേരായിരുന്നു ആ കുടുംബത്തിലുണ്ടായിരുന്നത്. സോണിയയുടെ ഭർത്താവ് ജോമി, ജോമിയുടെ അമ്മ മറിയാമ്മ, സോണിയയുടെയും ജോമിയുടെയും മകൾ ആൻമരിയ എന്നിവർ കൂടിയുണ്ടായിരുന്നു ആ ഗ്രൂപ്പ് ഫോട്ടോയിൽ. ഇവർ മൂന്നു പേരും അപകടത്തിൽ നിന്നു രക്ഷപ്പെട്ടു.
കോട്ടയം: കൂട്ടിക്കലിലെ (Koottickal) രക്ഷാപ്രവർത്തനത്തിനിടെ കിട്ടിയ ആ കുടുംബ ഫോട്ടോ (Family Photo) ദുരന്തത്തിന്റെ നേർചിത്രമായി. ജോമിയുടെ (Jomy) കുടുംബത്തിന്റെ ഫോട്ടോയാണ് രക്ഷാപ്രവർത്തകരുടെ അടക്കം കണ്ണുകളെ ഈറനണിയിച്ചത്. ആറ്റുചാൽ വീടൊന്നാകെ ഉരുൾപൊട്ടൽ (Landslide) കവർന്നെടുക്കുകയായിരുന്നു. വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ സോണിയുടെയും മകൻ അലന്റെയും മൃതദേഹത്തിനായുള്ള തിരച്ചിലിനിടെ രക്ഷാപ്രവർത്തകർക്കു കിട്ടിയതാണ് പകുതി കീറിയ കുടുംബഫോട്ടോ. ഈ ഫോട്ടോയിൽ കാണാവുന്നത് സോണിയയെയും അലനെയും മാത്രം.
Also Read- Kerala Rains| ഡാം തുറക്കൽ വിദഗ്ധ സമിതി തീരുമാനിക്കും; കോളജുകള് തുറക്കുന്നത് 25ലേക്ക് മാറ്റും
അഞ്ചു പേരായിരുന്നു ആ കുടുംബത്തിലുണ്ടായിരുന്നത്. സോണിയയുടെ ഭർത്താവ് ജോമി, ജോമിയുടെ അമ്മ മറിയാമ്മ, സോണിയയുടെയും ജോമിയുടെയും മകൾ ആൻമരിയ എന്നിവർ കൂടിയുണ്ടായിരുന്നു ആ ഗ്രൂപ്പ് ഫോട്ടോയിൽ. ഇവർ മൂന്നു പേരും അപകടത്തിൽ നിന്നു രക്ഷപ്പെട്ടു. കുടുംബത്തെ ബാധിച്ച സങ്കടത്തിന്റെ നേർചിത്രമായി ആ ഫോട്ടോ മാറി. ജോമി ടാപ്പിങ്ങിനു പോയി തിരിച്ചു വരുന്ന സമയത്താണ് അപകടം. ആൻമരിയ മുത്തശ്ശി മറിയാമ്മയുടെ ഒപ്പം കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിൽ പോയിരുന്നു.
advertisement
Also Read- Kerala Rains Live Update| സംസ്ഥാനത്ത് മരണം 26 ആയി; കൊക്കയാറിൽ ഏഴുവയസുകാരന്റെ മൃതദേഹം കണ്ടെത്തി
വീടിന്റെ പിൻവശത്തുണ്ടായിരുന്ന ചെറിയ ഉറവയാണ് നിമിഷനേരം കൊണ്ടു കലിതുള്ളുന്ന ഉരുൾപൊട്ടലായി മാറിയത്. ലൈഫ് മിഷനിൽ നിന്ന് ലഭിച്ച പണം കൊണ്ടു പണിത വീടിന്റെ തറമുതൽ മുകളിലേക്ക് ഒന്നും ശേഷിപ്പിക്കാതെയാണ് മലവെള്ളം കവർന്നെടുത്തത്. സോണിയയുടെയും അലന്റെയും മൃതദേഹങ്ങൾ ഏറെനേരത്തെ തിരച്ചിലിനൊടുവിലാണ് ലഭിച്ചത്.
(News18 Kerala റിപ്പോർട്ടർ ജി ശ്രീജിത്ത് കൂട്ടിക്കലിൽ നിന്ന് നൽകിയ വിവരങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയത്)
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 18, 2021 1:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Rains| ദുരന്തത്തിന്റെ നേർ ചിത്രമായി മുറിഞ്ഞ കുടുംബഫോട്ടോ; വിശ്വസിക്കാനാകാതെ ബന്ധുക്കൾ