പുതിയ മലയാള എഴുത്തുകാരുടെ ഭാഷ വായനയില്‍ നിന്ന് അകറ്റുന്നുണ്ടോ?

Last Updated:

ഞായറാഴ്ച മാതൃഭൂമി ദിനപ്പത്രത്തിന് നൽകിയ ഒരു അഭിമുഖത്തിലാണ് എംടി വാസുദേവൻ നായർ തന്റെ അഭിപ്രായം തുറന്നു പ്രകടിപ്പിച്ചത്.

മലയാള സാഹിത്യത്തിൽ വലിയ മാറ്റം ഉണ്ടാവുന്ന കാലമാണിത്. എന്നാൽ ഈ അവസ്ഥയിലേക്ക് സാഹിത്യം എത്തിപ്പെടുന്നതിൽ നാഴികകല്ലുകളായി മാറിയ നിരവധി മഹാരഥന്മാരുണ്ട്. അതിൽ പ്രധാനി മലയാളിയുടെ സ്വന്തം എംടി തന്നെ. അദ്ദേഹത്തിന്റെ രചനകൾ മലയാള സാഹിത്യത്തെ പുതിയ തലങ്ങളിലേക്കു കൊണ്ടുപോയി എന്നതിൽ തർക്കമില്ല. എന്നാൽ ഇതിഹാസ തുല്യമായ കൃതികൾ സൃഷ്ടിച്ച കഥാകാരന് മലയാളത്തിലെ പുതുതലമുറയെഴുത്തിൽ വലിയ മതിപ്പില്ല.‌‌‌‌‌ ‌ഞായറാഴ്ച മാതൃഭൂമി ദിനപ്പത്രത്തിന് നൽകിയ ഒരു അഭിമുഖത്തിലാണ് എംടി വാസുദേവൻ നായർ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.
ഈ വിഷയത്തേക്കുറിച്ച് സോഷ്യൽ മീഡിയയിലും സംസ്കാരിക മണ്ഡലത്തിലും ചർച്ചകൾ ഉണ്ടാവുന്നുണ്ട്. യുവ എഴുത്തുകാരി  ശ്രീപാർവതിയാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ചുരുങ്ങിയ കാലംകൊണ്ട് മലയാള സാഹിത്യലോകത്ത് തന്റെതായ സ്ഥാനം നേടിയെടുക്കുകയും ക്രൈം നോവലുകളുടെ ജനശ്രദ്ധയെ മലയാള സാഹിത്യത്തിലേക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്ത എഴുത്തുകാരിയാണ് ശ്രീപാർവതി. 'ഭാഷകൊണ്ട് വായനക്കാരെ അടുപ്പിക്കണം, ഇപ്പോൾ അകറ്റുന്ന രീതിയാണ് കാണുന്നത്.' എന്നായിരുന്നു എംടിയുടെ പ്രസ്താവന. അഭിമുഖവും എംടിയുടെ മുഖചിത്രവും പങ്കുവെച്ചുള്ള പോസ്റ്റിലാണ് ശ്രീപാർവതി  നിരീക്ഷണങ്ങൾ അവതരിപ്പിച്ചത്.
advertisement
 ശ്രീപാർവതിയുടെ അഭിപ്രായത്തോട് യോജിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് കമന്റിട്ടത്. ഏറെ പെട്ടന്നാണ് ഈ വിഷയം പൊതുമണ്ഡലത്തിൽ ചർച്ചയായിത്തീർന്നത്. എഴുത്തുകാരുടെ പ്രതിഭയേയും അവർ അവതരിപ്പിക്കുന്ന വിഷയങ്ങളുടെ ശക്തിദൗർബല്യങ്ങളേയും സംബന്ധിക്കുന്ന ചർച്ച സംവാദാത്മകമായ രൂപത്തിൽ തുടരുകയാണ്. ശ്രീപാർവതിയുടെ എഫ്ബി പേജ് വാളിൽ തന്നെ 'സംവാദം തുടരുന്നു' എന്ന ശീർഷകത്തോടെ പലരും പോസ്റ്റുകൾ നടത്തുന്നുണ്ട്.
advertisement
ഏറെ ആളുകളും എംടിയുടെ അഭിപ്രായത്തോട് യോജിച്ചുകൊണ്ടാണ് കമന്റുകൾ കുറിച്ചത്.
"എം ടി പറഞ്ഞത് ഒരു പരിധി വരെ ശരിയാണ് എന്ന പക്ഷക്കാരനാണ് ഞാൻ… വേഗത്തിൽ വായിച്ച് തീർന്ന് അതിലും വേഗത്തിൽ മറക്കുന്ന പുസ്തകങ്ങളാണ് അടുത്തിടെ വായിച്ച പുതിയ മലയാളം പുസ്തകങ്ങൾ പലതും… അതേ സമയം ഒരു കൊല്ലം മുൻപ് വായിച്ച ചില പുസ്തകങ്ങൾ ഇപ്പോഴും മനസ്സിലുണ്ട്… വായനയിൽ ശിശുവായ എനിക്ക് പോലും അങ്ങനെ തോന്നിയെങ്കിൽ എം ടി അങ്ങനെ പറഞ്ഞതിൽ എന്ത് കുറ്റം പറയാനാവും?"  
advertisement
എന്നാണ് പ്രദീപ് കെ വി എന്ന ഐഡിയിലുള്ള കമന്റ്. മനോജ് കെ വി കുറിച്ചത് , "ഇത് M T പറഞ്ഞത് പൂർണമായും ശരിയാണ്. മലയാള സാഹിത്യം പരിതാപകരമായ അവസ്ഥയിലാണ് എത്തിയിരിക്കുന്നത്. ഭാഷയിലുള്ള സൗന്ദര്യം അമ്പെ കുറവാണ് എന്ന് തന്നെ പറയാം. ദേശമെഴുത്തിൻ്റെ ശൈലിയും ഭാഷാ ഭംഗയിലും കൊണ്ടുവരുന്ന ചുരുക്കം ചില എഴുത്തുകാരെ ഒഴിച്ചുനിർത്തിയാൽ ഭംഗിയുള്ള ഭാഷ പല എഴുത്തുകാർക്കും ഇല്ലാത്ത സംഗതിയാണ്." എന്നായിരുന്നു. 
സംവാദത്തിന്റെ തുടർച്ചയെന്നോണം വീണ്ടും ശ്രീപാർവതിയുടെ വിശദമായ പോസ്റ്റുണ്ടായി:
advertisement
അനുകൂലിച്ചും കുറേ കമന്റുകളുണ്ടായി:
"പുതിയ മികച്ച എഴുത്തുകാർ ആരും ഇല്ലെന്നാണോ വിശ്വസിക്കുന്നത്? ഹരീഷും ബി മുരളിയും, td യും, അജിജേഷും വിവേകും ഒക്കെ പിന്നെ എന്താണ്? വായിക്കാൻ കോൺടെന്റ് ഇല്ലാത്തവർ ആണോ. അപമാനിക്കുമ്പോൾ എല്ലാവരെയും കൂട്ടി ചേർത്താണ്, നിങ്ങളൊക്കെ ഉദ്ദേശിച്ചത് ചവറു ജനപ്രിയ സാഹിത്യം ആണെങ്കിലും " -എന്നാണ് റിസ്വാൻ അഹമ്മദ് കുറിച്ചത്.
ശ്രീപാർവതിയുടെ അഭിപ്രായത്തോട് അനുകൂലിക്കുന്ന കമന്റായിരുന്നു ശ്രീധരൻ സിപിയുടേത്:
"വളരെ ശരി. ഭാഷാ ശൈലിയിൽ , ക്രാഫ്റ്റിൽ , ഉള്ളടക്കത്തിൽ ഒക്കെ പൂർവ്വ സൂരികളെ അതിശയിപ്പിക്കുന്ന ചെറു കഥാകൃത്തുകൾ, നോവലിസ്റ്റുകൾ കവികൾ എല്ലാം ഇന്നും മലയാളത്തിലുണ്ട്. പഴയ തലമുറകൾക്ക് പുതിയ തലമുറകളെ അംഗീകരിക്കാനുള്ള വിമുഖത എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. സാരമില്ല."
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുതിയ മലയാള എഴുത്തുകാരുടെ ഭാഷ വായനയില്‍ നിന്ന് അകറ്റുന്നുണ്ടോ?
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement