തേങ്കുറുശ്ശി ദുരഭിമാനക്കൊല: പ്രതികൾക്ക് പരമാവധി ശിക്ഷ കിട്ടണമെന്ന് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത
- Published by:user_57
- news18-malayalam
Last Updated:
ഹരിതയെ മകളെ പോലെ സംരക്ഷിയ്ക്കുമെന്ന് അനീഷിൻ്റെ അച്ഛൻ ആറുമുഖൻ
പാലക്കാട്: തേങ്കുറുശ്ശിയിലെ ദുരഭിമാനക്കൊലയിൽ പ്രതികൾക്ക് പരമാവധി ശിക്ഷ കിട്ടണമെന്ന് കൊല്ലപ്പെട്ട അനീഷിൻ്റെ ഭാര്യ ഹരിത പറഞ്ഞു. നീതി കിട്ടാൻ എതറ്റംവരെയും പോവുമെന്നും ഹരിത വ്യക്തമാക്കി. ഇനിയുള്ള തൻ്റെ പോരാട്ടം ഭർത്താവിനെ കൊന്ന അച്ഛൻ പ്രഭുകുമാറിനും അമ്മാവൻ സുരേഷിനും ശിക്ഷ വാങ്ങിക്കൊടുക്കാനാണെന്നും ഇവർ വ്യക്തമാക്കി.
ഹരിതയെ മകളെ പോലെ സംരക്ഷിയ്ക്കുമെന്ന് അനീഷിൻ്റെ അച്ഛൻ ആറുമുഖൻ പറഞ്ഞു. സാമ്പത്തിക സ്ഥിതി മോശമാണ്, അതുകൊണ്ട് പഠനത്തിന് സർക്കാർ സഹായിക്കണമെന്നും അനീഷിൻ്റെ അച്ഛൻ ആറുമുഖൻ അഭ്യർത്ഥിച്ചു. കൊലപാതകത്തിൻ്റെ സൂത്രധാരൻ പ്രഭുകുമാറിൻ്റെ അച്ഛൻ കുമരേശനാണെന്ന് അനീഷിൻ്റെ അമ്മ ആരോപിച്ചു. ഇയാളെ അറസ്റ്റ് ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു.
ആരോപണം നിഷേധിച്ച് കുമരേശൻപിള്ള
അനീഷിൻ്റെ കൊലപാതകത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ഹരിതയുടെ മുത്തച്ഛൻ കുമരേശൻപിള്ള പ്രതികരിച്ചു. അനീഷിൻ്റെയും ഹരിതയുടെയും വിവാഹത്തെ എതിർത്തത് ജാതി പ്രശ്നം കൊണ്ടായിരുന്നില്ലെന്നും സാമ്പത്തിക അന്തരമായിരുന്നു കാരണമെന്നും കുമരേശൻപിള്ള പറഞ്ഞു.
advertisement
അനീഷിനെ കൊലപ്പെടുത്തിയത് അറിഞ്ഞിരുന്നില്ല. സംഭവ ദിവസം രാത്രി പൊലീസ് എത്തിയപ്പോഴാണ് ഇക്കാര്യം അറിയുന്നത്. പിന്നീട് സുരേഷ് വന്ന് പണം ആവശ്യപ്പെട്ടു. ആ സമയം വീട്ടിൽ കാത്തുനിന്നിരുന്ന പൊലീസ് സുരേഷിനെ അറസ്റ്റു ചെയ്തതായും കുമരേശൻ പിള്ള പറഞ്ഞു. മകൻ ഏകപക്ഷീയ അക്രമമാണ് നടത്തിയതെങ്കിൽ അവർ ശിക്ഷിയ്ക്കപ്പെടണമെന്നും ഇദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 29, 2020 1:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തേങ്കുറുശ്ശി ദുരഭിമാനക്കൊല: പ്രതികൾക്ക് പരമാവധി ശിക്ഷ കിട്ടണമെന്ന് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത


