• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'എല്ലാം മാധ്യമ സൃഷ്ടി; പികെ ശശിക്കെതിരെ ഒരന്വേഷണവും ഇല്ല:' എംവി ഗോവിന്ദന്‍

'എല്ലാം മാധ്യമ സൃഷ്ടി; പികെ ശശിക്കെതിരെ ഒരന്വേഷണവും ഇല്ല:' എംവി ഗോവിന്ദന്‍

കോൺഗ്രസ് എന്തൊക്കെ പ്രതിഷേധങ്ങൾ നടത്തിയാലും മുഖ്യമന്ത്രിക്ക് ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു

  • Share this:

    തിരുവനന്തപുരം: പാർട്ടി ഫണ്ട് തിരിമറി നടത്തിയെന്ന പരാതിയിൽ കെടിഡിസി ചെയർമാൻ പി കെ ശശിക്കെതിരെ പാർട്ടിയിൽ ഒരു അന്വേഷണവുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കണ്ണൂര്‍ ജില്ലാ കമ്മറ്റി ഇക്കാര്യം പരിശോധിച്ച് തീരുമാനം എടുത്തതാണ്. പ്രത്യേക അന്വേഷണത്തിൻ്റെ ആവശ്യമില്ല. വിവാദം മാധ്യമസൃഷ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇ പി ജയരാജനെതിരെയും അന്വേഷണം നടത്തില്ലെന്ന് അദ്ദേഹം അവർത്തിച്ചു.

    Also read- ‘ഒരവസരം കൂടി ബിജെപിക്ക് ലഭിച്ചാല്‍ രാജ്യത്തിന്റെ സര്‍വനാശം’: പിണറായി വിജയന്‍

    കോൺഗ്രസ് എന്തൊക്കെ പ്രതിഷേധങ്ങൾ നടത്തിയാലും മുഖ്യമന്ത്രിക്ക് ഒന്നും സംഭവിക്കില്ലെന്നും എത്രയോ കോൺഗ്രസ് പ്രതിഷേധങ്ങൾ ചലനമില്ലാതെ കടന്നു പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി നടത്തിയതിലും മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസിൽ നിർമ്മാണത്തിനായി പിരിച്ച തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി തുടങ്ങിയ ആരോപണങ്ങളാണ് ശശിക്കെതിരെ ഉയർന്നിരുന്നത്. ഇതിന്‍റെ പശ്ചാത്തലത്തിൽ ചേർന്ന പാലക്കാട് ജില്ലാ കമ്മറ്റി യോഗത്തിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുത്തിരുന്നു.

    Published by:Vishnupriya S
    First published: