അങ്കമാലിയിലെ 31 അങ്കണവാടികൾക്ക് ബേബി ബെഡുകൾ വിതരണം ചെയ്തു

Last Updated:

അങ്കമാലി നിയോജകമണ്ഡലത്തിലെ അങ്കണവാടികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി എം.എല്‍.എ. ഫണ്ടില്‍ നിന്ന് തുക വിനിയോഗിച്ചാണ് ബെഡുകള്‍ വിതരണം ചെയ്തത്.

റോജി എം. ജോണ്‍ എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
റോജി എം. ജോണ്‍ എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
അങ്കമാലി നഗരസഭയിലെ അങ്കണവാടികള്‍ക്ക് ബേബി ബെഡുകള്‍ വിതരണം ചെയ്തു. നഗരസഭയിലെ 31 അങ്കണവാടികളിലുള്ള കുട്ടികള്‍ക്കാവശ്യമായ ബേബി ബെഡുകള്‍ ആണ് വിതരണം ചെയ്തത്. അങ്കമാലി കിങ്ങിണി ഗ്രൗണ്ടില്‍ വച്ച് നടന്ന ചടങ്ങില്‍ റോജി എം. ജോണ്‍ എം.എല്‍.എ. വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ഷിയോ പോള്‍ അദ്ധ്യക്ഷത വഹിച്ചു.
അങ്കമാലി നിയോജകമണ്ഡലത്തിലെ അങ്കണവാടികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി റോജി എം. ജോണ്‍ മുന്‍കൈയ്യെടുത്ത് എം.എല്‍.എ. ഫണ്ടില്‍ നിന്ന് തുക വിനിയോഗിച്ചാണ് ബെഡുകള്‍ വിതരണം ചെയ്തത്. ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ സിനി മനോജ്, സ്റ്റാന്‍റിംങ് കമ്മിറ്റി ചെയര്‍മാന്‍ പോള്‍ ജോവര്‍, സ്റ്റാന്‍റിംങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈനി മാര്‍ട്ടിന്‍, കൗണ്‍സിലര്‍മാരായ റീത്താ പോള്‍, ബാസ്റ്റിന്‍ ഡി പാറയ്ക്കല്‍, ലക്സി ജോയ്, ഗ്രേസി ദേവസ്സി, ലേഖ മധു, ലില്ലി ജോയ്, മോളി മാത്യു,  ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ മനീഷ ജോമോന്‍ എന്നിവരും അങ്കണവാടി ടീച്ചര്‍മാരും, അവരുടെ സഹായികളും പങ്കെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kochi/
അങ്കമാലിയിലെ 31 അങ്കണവാടികൾക്ക് ബേബി ബെഡുകൾ വിതരണം ചെയ്തു
Next Article
advertisement
JIO| എഐ വിപ്ലവത്തിനായി കൈകോര്‍ത്ത് റിലയന്‍സും ഗൂഗിളും; ഉപയോക്താക്കള്‍ക്ക് 35,100 രൂപയുടെ സൗജന്യ ഗൂഗിൾ പ്രോ സേവനങ്ങള്‍
എഐ വിപ്ലവത്തിനായി കൈകോര്‍ത്ത് റിലയന്‍സും ഗൂഗിളും; ഉപയോക്താക്കള്‍ക്ക് 35,100 രൂപയുടെ സൗജന്യ ഗൂഗിൾ പ്രോ സേവനങ്ങള്‍
  • റിലയന്‍സ്, ഗൂഗിള്‍ ചേര്‍ന്ന് എഐ വിപ്ലവം ത്വരിതപ്പെടുത്താന്‍ വിപുലമായ പങ്കാളിത്തം പ്രഖ്യാപിച്ചു.

  • ജിയോ ഉപയോക്താക്കള്‍ക്ക് 35,100 രൂപയുടെ സൗജന്യ Google AI Pro സേവനങ്ങള്‍ 18 മാസത്തേക്ക് ലഭിക്കും.

  • 18-25 വയസ്സുള്ള അണ്‍ലിമിറ്റഡ് 5ജി ഉപയോക്താക്കള്‍ക്ക് ആദ്യം ഈ ആനുകൂല്യം ലഭ്യമാകും.

View All
advertisement