കാസർകോട്: മടിക്കൈ ഗ്രാമ പഞ്ചായത്തിൽ മൂന്ന് വാർഡുകളിൽ സി പി എമ്മിന് എതിരില്ല. മടിക്കൈ പഞ്ചായത്തിലെ 11, 12, 13 എന്നീ വാർഡുകളിലാണ് എതിരില്ലാതെ തെരെഞ്ഞെടുത്തത്. സ്ഥാനാർത്ഥികളായ വി. രാധ (കക്കാട്ട് ), രമ പത്മനാഭൻ ( അടുക്കത്ത് പറമ്പ് ), പ്രസിഡന്റ് സ്ഥാനാർത്ഥി കൂടിയായ എസ്. പ്രീത ( ചാളക്കടവ്) എന്നിവരെയാണ് തെരെഞ്ഞെടുത്തത്.
2015 ലെ തെരെഞ്ഞെടുപ്പിൽ 15 വാർഡുകളിലും ബി.ജെ.പി സ്ഥാനാർത്ഥികളെ നിറുത്തിയിരുന്നു. ഈ വാർഡുകളിൽ ബി.ജെ.പിക്ക് 70 മുതൽ 100 വോട്ട് വരെ ലഭിച്ചിരുന്നു. ഇത്തവണ ഇതേ വാർഡുകളിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചുവെങ്കിലും പിന്താങ്ങാൻ ആളില്ലാത്തതിനാൽ സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ സാധിച്ചിരുന്നില്ല.
കഴിഞ്ഞ തവണ പിന്താങ്ങിയവരെ നേരത്തെ തന്നെ സി.പി.എം പ്രവർത്തകർ വീട് കയറി ഭീഷണിപ്പെടുത്തിയതായി ബി.ജെ.പി ആരോപിക്കുന്നു. ഇതിൽ 11, 12 വാർഡുകളിൽ ഒപ്പിട്ടുവെങ്കിലും ഭീഷണിയെ തുടർന്ന് ഒപ്പിട്ടവർ പിൻമാറുകയായിരുന്നു.കയ്യൂർ - ചീമേനി പഞ്ചായത്തിലെ ഏഴാം വാർഡിലും എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് എതിരില്ല.
ഏഴാം വാർഡ് സ്ഥാനാർഥി കെ പി വത്സലൻനാണ് എതിരില്ലാതെ വിജയിച്ചത്. നിലവിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗമാണ് വത്സലൻ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.