'മുഖം മറച്ചിട്ടും അമീൻ സാർ എന്നെ ബുദ്ധിപരമായി പിടികൂടി'; പോലീസുകാരനെ അഭിനന്ദിച്ച് മോഷ്ടാവ്

Last Updated:

കടക്കാരന് ഒരു പണി കൊടുത്തതാണെന്ന് മോഷ്ടാവ് പറഞ്ഞു

News18
News18
കൊല്ലം: മോഷണക്കേസിൽ തന്നെ പിടികൂടിയ പൊലീസുകാരനെ അഭിനന്ദിച്ച് മോഷ്ടാവ്. കൊല്ലം തെൻമല ഇടമണ്ണിലെ കട കുത്തിത്തുറന്ന് 200 കിലോ ഉണക്കകുരുമുളകും 85000 രൂപയും മോഷ്ടിച്ച കേസിൽ പിടിയിലായ മുകേഷാണ് മാധ്യമ പ്രവർത്തകൻ്റെ ചോദ്യത്തിന് രസകരമായ മറുപടി നൽകിയത്.
മുകേഷ് അടക്കം 4 പേർ കേസിൽ പിടിയിലായി. മലഞ്ചരക്ക് കടകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതാണ് മുകേഷിൻ്റെ രീതിയെന്ന് പൊലീസ് അറിയിച്ചു. 'മുഖം മറച്ചിട്ടും എസ് ഐ സാർ ബുദ്ധിപരമായി എന്നെ പിടികൂടി. അറിയാവുന്നവന്‍റെ കയ്യിൽ വടികൊടുത്താൽ എറിഞ്ഞ് കൊള്ളിക്കും. അത്രയും എക്സ്പീരിയൻസ് ഉള്ളതിനാലാണ് എന്നെ പിടികൂടിയത്.'- എന്നാണ് മോഷ്ടാവ് മുകേഷ് പ്രതികരിച്ചത്.
കടക്കാരനെ ഒരുപാട് നാളായി നോക്കി വച്ചിട്ടുണ്ടെന്നും കടക്കാരന് ഒരു പണി കിട്ടുന്നതിന് വേണ്ടിയാണ് കരുതിയാണ് ആ കടയിൽ കയറി മോഷ്ടിച്ചതെന്നാണ് മുകേഷ് പറയുന്നത്. മലഞ്ചരക്ക് കടകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതാണ് മുകേഷിന്‍റെ രീതി. മോഷണ മുതൽ വിൽക്കുന്ന കടകളും പിന്നീടുള്ള മോഷണത്തിന് തെരഞ്ഞെടുക്കുമായിരുന്നു എന്നും പൊലീസ് പറഞ്ഞു. എന്നാൽ, താൻ എല്ലാ കടകളിലും കയറി മോഷ്ടിക്കാറില്ലെന്നും മുകേഷ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മുഖം മറച്ചിട്ടും അമീൻ സാർ എന്നെ ബുദ്ധിപരമായി പിടികൂടി'; പോലീസുകാരനെ അഭിനന്ദിച്ച് മോഷ്ടാവ്
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement