സിദ്ധയോഗി പ്രതിഷ്ഠിച്ച 700 വർഷം പഴക്കമുള്ള പഴഞ്ചിറ ദേവീ ക്ഷേത്രം

Last Updated:

ക്ഷേത്രത്തിലെ ഉത്സവം മീനമാസത്തിലെ മകയിരം നാളിലാണ് ആരംഭിക്കുന്നത്. മകയിരം ദേവിയുടെ നക്ഷത്രമായി കണക്കാക്കപ്പെടുന്നു.

പഴഞ്ചിറ ദേവി ക്ഷേത്രം
പഴഞ്ചിറ ദേവി ക്ഷേത്രം
പഴഞ്ചിറ ദേവി ക്ഷേത്രം, തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങളിൽ ഒന്നാണ്. ഏകദേശം 700 വർഷത്തെ പഴക്കമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നു. അമ്പലത്തറക്കും പറവൻ കുന്നിനും ഇടയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദേവിയെ പൂജിച്ച് ആരാധിച്ചിരുന്ന ഒരു 'സിദ്ധയോഗി' സ്ഥാപിച്ചതാണ് ക്ഷേത്രം.
യോഗിപൂജിച്ച് ആരാധിച്ചിരുന്ന കോവിലിൻ്റെ പടിഞ്ഞാറ് ഭാഗത്ത് യോഗിക്ക് ഒരു സ്ഥലം നൽകുകയും അവിടെ ക്ഷേത്രം നിർമ്മിക്കുകയും ചെയ്തു. കേരള വാസ്തുവിദ്യയുടെയും ക്ഷേത്ര വാസ്തുവിദ്യയുടെയും മികച്ച ഉദാഹരണമായ ക്ഷേത്രം ഒരു പുതിയ ചുറ്റമ്പലം നിർമ്മിച്ച് അടുത്തിടെ നവീകരിക്കുകയുണ്ടായി. ഈ ക്ഷേത്രത്തിലെ പ്രധാന ദേവത ദേവിയാണ്. ക്ഷേത്രത്തോട് ചേർന്ന് നിരവധി ഉപദേവതകൾ ഉണ്ട്. വിദഗ്ദ്ധ ജ്യോതിഷികളുടെ ദേവപ്രശ്നം അനുസരിച്ച് ഇത് പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നു. യോഗീശ്വരൻ, ഗണേശ ഭഗവാൻ, രക്ത ചാമുണ്ഡി, നാഗരാജ, ബ്രഹ്മ രക്ഷസ്, മാടൻ തമ്പുരാൻ, നവഗ്രഹങ്ങൾ എന്നിലയാണ് ക്ഷേത്രത്തിലെ ഉപദേവതകൾ.
advertisement
ക്ഷേത്രത്തിലെ ഉത്സവം മീനമാസത്തിലെ മകയിരം നാളിലാണ് ആരംഭിക്കുന്നത്. മകയിരം ദേവിയുടെ നക്ഷത്രമായി കണക്കാക്കപ്പെടുന്നു. എല്ലാ പൗർണ്ണമി ദിനത്തിലും ഇവിടെ 'ഐശ്വര്യ മഹാലക്ഷ്മി പൂജ' നടത്തപ്പെടുന്നു. വൈകിട്ട് അഞ്ചിന് പൂജ ആരംഭിച്ച് ആറിന് സമാപിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
സിദ്ധയോഗി പ്രതിഷ്ഠിച്ച 700 വർഷം പഴക്കമുള്ള പഴഞ്ചിറ ദേവീ ക്ഷേത്രം
Next Article
advertisement
അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടിയും; 34 വർഷങ്ങൾക്ക് ശേഷം 'അമരം' തിയേറ്ററിലേക്ക്
അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടിയും; 34 വർഷങ്ങൾക്ക് ശേഷം 'അമരം' തിയേറ്ററിലേക്ക്
  • മമ്മൂട്ടിയുടെ 'അമരം' 34 വർഷങ്ങൾക്ക് ശേഷം നവംബർ 7ന് 4K ദൃശ്യവിരുന്നോടെ തീയേറ്ററുകളിൽ എത്തും.

  • മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ഭരതൻ ഒരുക്കിയ 'അമരം' മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ്.

  • മധു അമ്പാട്ടിന്റെ 'അമരം' വീണ്ടും തീയേറ്ററുകളിൽ.

View All
advertisement