അടിമകളെ ശിക്ഷിക്കാൻ കൂറ്റൻ തൂണുകൾ, രഹസ്യ തുരങ്കവും; കാണാം അഞ്ചുതെങ്ങ് കോട്ട
- Published by:naveen nath
- local18
- Reported by:ATHIRA BALAN A
Last Updated:
കടൽ കയറി തുരങ്കത്തിന്റെ കുറച്ചു ഭാഗം അടഞ്ഞു പോയിരിക്കുന്നു .കോട്ടയിൽ എത്തുന്നവർക്ക് നിലവിൽ തുരങ്കത്തിന്റെ കുറച്ചു ഭാഗം മാത്രമാണ് കാണാനാവുക.അടിമകളെ ശിക്ഷിക്കാൻ വേണ്ടി നിർമ്മിച്ച പടുകൂറ്റൻ തൂണുകളും കോട്ടയുടെ അകത്തുണ്ട്. ബ്രിട്ടീഷുകാരുടെ ശവകുടിരങ്ങളും കോട്ടയ്ക്കുള്ളിലുണ്ട്. കോട്ടയുടെ അകം പുല്ലുകൾ വച്ചു പിടിപ്പിച്ചിട്ടുണ്ട്. ആറ്റിങ്ങൽ റാണി 1684-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനിക്ക് അഞ്ചുതെങ്ങിൽ ഒരു ഫാക്ടറി പണിയാൻ അനുവാദം നൽകി. 1690-ൽ ഇവിടെ ഒരു കോടതി പണിയാനുള്ള അനുവാദവും ലഭിച്ചു.കോട്ട പണിതത് 1695-ലാണ്. ഇംഗ്ലണ്ടിൽ നിന്നെത്തുന്ന കപ്പലുകൾക്ക് സൂചന നൽകാനാണ് കോട്ട ഉപയോഗിച്ചിരുന്നത്. ഈസ്റ്റ് ഇൻഡ്യാ കമ്പനിക്ക് മലബാർ തീരത്ത് ലഭിച്ച ആദ്യത്തെ സ്ഥിരം താവളമായിരുന്നു ഇത്. കർണാട്ടിക്ക് യുദ്ധത്തിൽ കോട്ടയുടെ പങ്ക് പ്രധാനമാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 25, 2024 7:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
അടിമകളെ ശിക്ഷിക്കാൻ കൂറ്റൻ തൂണുകൾ, രഹസ്യ തുരങ്കവും; കാണാം അഞ്ചുതെങ്ങ് കോട്ട